റിയാദിൽ പൈപ്പിനുള്ളിൽ കുടുങ്ങി ആറ് തൊഴിലാളികൾക്ക് ദാരുണാന്ത്യം.
റിയാദ്: റിയാദില്‍ പൈപ്പിനുള്ളില്‍ കുടുങ്ങി ആറ് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. ദക്ഷിണ റിയാദിലെ അസീസിയ ഡിസ്ട്രിക്റ്റിലാണ് സംഭവം.
ജല വിതരണ പദ്ധതിയുടെ ഭാഗമായി നിർമിച്ചുകൊണ്ടിരിക്കുന്ന 400 മീറ്റര്‍ നീളവും ഒന്നരമീറ്റര്‍ വിസ്തീര്‍ണവുമുള്ള പൈപ്പിലാണ് തൊഴിലാളികള്‍ കുടുങ്ങിപ്പോയത്. സിവില്‍ ഡിഫന്‍സെത്തി പൈപ്പ് മുറിച്ചുമാറ്റിയാണ് മൃത ദേഹങ്ങള്‍ പുറത്തെടുത്തത്.
തൊഴിലാളികളെ കാണാതായതായി രാത്രി വൈകി വിവരം ലഭിച്ചതായി സിവിൽ ഡിഫൻസ് റിയാദ് പ്രവിശ്യാ വാക്താവ് ലെഫ്. കേണൽ മുഹമ്മദ് അൽ ഹമാദി പറഞ്ഞു.
360 മീറ്റര്‍ അകലെനിന്നുമാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. മരണപ്പെട്ടത് ഏതുനാട്ടുകാരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. പൈപ്പിനകത്ത് ജോലി ചെയ്യുന്ന തൊഴിലാളികൾ അവിടെ കുടുങ്ങിപ്പോകുകയായിരുന്നു. പുറത്തുള്ളവരുമായി ബന്ധപ്പെടാനും സാധിച്ചില്ല.
സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ പൈപ്പുകൾ മുറിച്ചാണ് ഇവരെ പുറത്തെടുത്തത്. സ്ഥലത്തുണ്ടായിരുന്ന മെഡിക്കൽ സംഘം നടത്തിയ പരിശോധനയിൽ മരണം സ്ഥിരീകരിക്കുകയായിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa