കൊറോണ ലക്ഷണങ്ങളില്ലാത്തവരും രോഗമുണ്ടെന്ന ധാരണയിൽ ആശുപത്രികളെ സമീപിക്കുന്നു; അനാവശ്യമായ ഭീതി മാനസികാരോഗ്യത്തെ ബാധിക്കുമെന്ന് മന്ത്രി
ജിദ്ദ: കൊറോണ വൈറസുമായി ബന്ധമില്ലാത്ത ചില രോഗ ലക്ഷണങ്ങൾ കാണുംബോൾ തന്നെ കൊറോണയാണെന്ന ധാരണയിൽ പലരും ആശുപത്രികളിലെ എമർജൻസി വിഭാഗത്തെ സമീപിക്കുന്നതാായി ശ്രദ്ധയിൽ പെട്ടതായി സൗദി ആരോഗ്യ മന്ത്രി അറിയിച്ചു.
കൊറോണയെക്കുറിച്ചുള്ള അനാവശ്യമായ ഭീതി ആളുകളുടെ മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നും ആരോഗ്യ മന്ത്രി ഡോ:തൗഫീഖ് അൽ റബീഅ മുന്നറിയിപ്പ് നൽകുന്നു.
കൊറോണ വൈറസ് വ്യാപനം മാനസികമായ നിരവധി വെല്ലു വിളികൾ നേരിടുന്നതിനു കാരണമാകുന്നുണ്ട്. വീട്ടിലിരിക്കുന്നത് മാനസികവും സാമൂഹികവുമായി നിരവധി വശങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തണം.
കൊറോണ വൈറസ് വ്യാപനത്തിൻ്റെ പ്രതിഫലനത്തെ നേരിടുന്നതിനായുള്ള മാനസികപരമായ പിന്തുണയെയും പരിശ്രമത്തെയും സംബന്ധിച്ചുള്ള ഒരു ചർച്ചയിലായിരുന്നു ആരോഗ്യ മന്ത്രി ഈ അഭിപ്രായം പങ്ക് വെച്ചത്.
ദിനം പ്രതി കൊറോണ മരണ സംഖ്യയും ഗുരുതരരാവസ്ഥയിലാകുന്നവരുടെ എണ്ണവും രോഗം ബാധിക്കുന്നവരുടെ എണ്ണവുമെല്ലാം പലരുടെയും മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കാനുള്ള സാധ്യത ഏറെയാണ്. പല പ്രവാസികളുടെയും ഹൃദയാഘാത മരണങ്ങൾ അതിലേക്കാണു സൂചന നൽകുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa