ലെവി ഇളവിൽ ആശ്രിതർ പെടില്ല; ഇഖാമ പുതുക്കുമ്പോൾ 3 മാസത്തെ ലെവിയും ചേർത്ത് അടക്കണം
ജിദ്ദ: സൗദി ജവാസാത്ത് നേരത്തെ സൗജന്യമായി 3 മാസത്തേക്ക് ഇഖാമകൾ പുതുക്കി നൽകിയ ആനുകൂല്യം രാജ്യത്തെ വിദേശ തൊഴിലാളികൾക്ക് മാത്രമേ ലഭിക്കുകയുള്ളൂ. വിദേശികളുടെ ആശ്രിതർക്ക് ലഭിക്കില്ല.
ഇത് സംബന്ധിച്ച് ജവാസാത്ത് നേരത്തെ സൂചന നൽകുകയും വിവിധ ചോദ്യങ്ങൾക്കായി മറുപടി നൽകുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ആശ്രിതരുടെ ഇഖാമ പുതുക്കാൻ ലെവി അടക്കാൻ ശ്രമിച്ചയാൾക്ക് ഒരു വർഷത്തിനു പുറമെ നേരത്തെ ആശ്രിതരുടെ ഇഖാമ 3 മാസത്തേക്ക് പുതുക്കിയതിൻ്റെ ലെവി കൂടി അടക്കേണ്ടി വന്നതായി അനുഭവം പങ്ക് വെച്ചു.
സൗജന്യമായി ഇഖാമ 3 മാസത്തേക്ക് പുതുക്കിയ സമയത്ത് തന്നെ ജവാസാത്ത് ഇത് സംബന്ധിച്ച് വന്ന ചോദ്യങ്ങൾക്ക് മറുപടി നൽകിയിരുന്നു. എന്നാൽ ഇപ്പോൾ ഇഖാമ പുതുക്കാൻ വേണ്ടി ശ്രമിച്ചപ്പോഴാണു ആശ്രിതർക്ക് ആ സമയം പുതുക്കിയത് സൗജന്യമായിരുന്നില്ലെന്ന് പല കുടുംബനാഥരും തിരിച്ചറിയുന്നത്.
ആശ്രിതരുടെ ലെവി അടക്കാതെ കുടുംബനാഥൻ്റെ ഇഖാമ പുതുക്കാൻ സാധിക്കില്ലെന്നും ജവാസാത്ത് കഴിഞ്ഞ ദിവസം വീണ്ടും ഓർമ്മപ്പെടുത്തി. ഇത് സംബന്ധിച്ച് ഒരാൾ ചോദിച്ച സംശയത്തിനു മറുപടി നൽകുകയായിരുന്നു ജവാസാത്ത്.
മാർച്ച് 20 മുതൽ ജൂൺ 30 വരെയുള്ള കാലയളവിനുള്ളിൽ അവസാനിക്കുന്ന ഇഖാമകളായിരുന്നു രാജകല്പന പ്രകാരം ലെവിയില്ലാതെ 3 മാസത്തേക്ക് ജവാസാത്ത് പുതുക്കി നൽകിയത്. ഈ ആനുകൂല്യം സൗദിക്ക് പുറത്തുള്ളവർക്കും ലഭിച്ചിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa