സൗദിയിൽ നിന്ന് ഏറെ സന്തോഷവും പ്രതീക്ഷയും നൽകുന്ന വാർത്ത; 106 വയസ്സുള്ള സൗദി വനിത കൊറോണ മുക്തയായി
ജിദ്ദ: സൗദിയിൽ കൊറോണ ഭേദമായ ഏറ്റവും പ്രായമേറിയ വനിത ത്വാഇഫിൽ. 106 വയസ്സുള്ള സൗദി വനിതക്കാണു കഴിഞ്ഞ ദിവസം കൊറോണയിൽ നിന്ന് മുക്തി ലഭിച്ചത്.
രോഗം ഭേദമായതിനെത്തുടർന്ന് കിംഗ് ഫൈസൽ മെഡിക്കൽ കോംപ്ലക്‌സിലെ ഐസൊലേഷൻ കാലവധിക്ക് ശേഷം ഇവർ വീട്ടിലേക്ക് മടങ്ങി.
ത്വാഇഫിലെ ബനീ സഅദ് ഭാഗത്താണു ഇവരുടെ വീട്. 21 ദിവസം ഐസൊലേഷനിൽ കഴിഞ്ഞ ശേഷമാണു രോഗമുക്തയായി ഇവർ വീട്ടിലേക്ക് മടങ്ങുന്നത്.
ഇവർക്കൊപ്പം ഇവരുടെ 70 വയസ്സായ മകനും 60 വയസ്സായ മകളും പേരക്കുട്ടികളുമെല്ലാം വൈറസ് ബാധിതരായി ഐസൊലേഷനിലായിരുന്നു. എല്ലാവരും സുഖം പ്രാപിച്ചു വീട്ടിലേക്ക് മടങ്ങി.
തങ്ങൾക്ക് എങ്ങനെയാണു വൈറസ് ബാധിച്ചതെന്ന് അറിയില്ലെന്നാണു പേരക്കുട്ടികളിൽ ഒരാൾ പറഞ്ഞത്. എതായാലും തങ്ങൾക്ക് അസുഖം ഭേദമായതിലേറെ തങ്ങളുടെ വലിയുമ്മയുടെ അസുഖം ഭേദമായതിലാണു വലിയ ആഹ്ളാദമെന്നും അവർ പറഞ്ഞു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa