വിസ കാലാവധി കഴിഞ്ഞ വിദേശികളിൽ സൗജന്യമായി പുതുക്കി നൽകുന്ന വിഭാഗങ്ങളെക്കുറിച്ച് സൗദി ജവാസാത്ത് മേധാവി
ജിദ്ദ: കൊറോണ പ്രതിസന്ധി മൂലം വിസ കാലാവധികൾ അവസാനിച്ച വിദേശികളിൽ ഫീസോ പിഴയോ ഇല്ലാതെ പുതുക്കി നൽകുന്ന വിഭാഗങ്ങൾ ആരൊക്കെയാണെന്ന് സൗദി ജവാസാത്ത് മേധാവി കേണൽ സുലൈമാൻ അൽ യഹ്യ വിശദീകരിച്ചു.
റി എൻട്രി വിസകളിൽ പോയി ഇഖാമ കാലാവധി നില നിൽക്കെ വിസ കാലാവധി അവസാനിക്കുകയും കൊറോണ പ്രതിസന്ധി മൂലം മടക്ക യാത്ര മുടങ്ങുകയും ചെയ്തവർ.
കൊറോണ പ്രതിസന്ധി മൂലം സൗദിയിലേക്ക് മടക്ക യാത്ര സാധ്യമാകാതെ ഇഖാമ കാലാവധിയും വിസ കാലാവധിയും അവസാനിച്ചവർ.
റി എൻട്രി വിസയോ ഫൈനൽ എക്സിറ്റ് വിസയോ ഇഷ്യു ചെയ്യുകയും അവ ഉപയോഗിക്കാതിരിക്കുകയും ചെയ്ത സൗദിക്കകത്തുള്ള വിദേശികൾ.
സൗദിയിലേക്ക് വിസിറ്റിംഗ് വിസയിൽ വരികയും കൊറോണ പ്രതിസന്ധി മൂലം നിശ്ചിത കാലാവധിക്കുള്ളിൽ സൗദിയിൽ നിന്ന് മടക്കയാത്ര സാധ്യമാകാതെ വരികയും ചെയ്തവർ, എന്നീ വിഭാഗങ്ങളിൽ ഉൾപ്പെട്ടവർക്കാണു സൗജന്യമായി വിസ, ഇഖാമ എന്നിവ പുതുക്കി നൽകുക.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa