സലാമതക് യാ അബൂ ഫഹദ്; സൽമാൻ രാജാവിനു പ്രാർത്ഥനയുമായി സ്വദേശികളും വിദേശികളും
ജിദ്ദ: സൗദി ഭരണാധികാരി സല്മാൻ ബിൻ അബ്ദുൽ അസീസ് രാജാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വാർത്ത അറിഞ്ഞത് മുതൽ പ്രാർത്ഥനകളോടെ സൗദിയിലെ സ്വദേശികളും വിദേശികളും.
‘യാ അബൂ ഫഹദ് നിങ്ങൾ രക്ഷ പ്രാപിക്കട്ടേ’ തുടങ്ങി നിരവധി പ്രാർത്ഥനാ വചനങ്ങളാണു സോഷ്യൽ മീഡിയകളിൽ ആയിരക്കണക്കിനാളുകൾ പോസ്റ്റു ചെയ്ത് കൊണ്ടിരിക്കുന്നത്.
2001 ൽ അന്തരിച്ച സല്മാൻ രാജാവിൻ്റെ മൂത്ത മകൻ ഫഹദ് ബിൻ സല്മാൻ അബ്ദുൽ അസീസ് രാജകുമാരൻ്റെ പേരിനോട് ചേർത്ത് കൊണ്ടാണു ഭൂരിപക്ഷം പോസ്റ്റുകളിലും യാ അബൂ ഫഹദ് എന്ന് രാജാവിനെ അഭിസംബോധന ചെയ്യുന്നത്.
സല്മാൻ രാജാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വാർത്ത സൗദി റോയൽ കോർട്ടായിരുന്നു തിങ്കളാഴ്ച പുലർച്ചെ അറിയിച്ചത്.
പിത്താശയത്തിനു വീക്കം കണ്ടതിനെത്തുടർന്ന് തുടർ പരിശോധനകൾക്കായിട്ടായിരുന്നു രാജാവിനെ റിയാദ് കിംഗ് ഫൈസൽ സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa