രണ്ട് ലക്ഷം കവിഞ്ഞു; സൗദിയിൽ കൊറോണ ഭേദമാകുന്നവരുടെ എണ്ണത്തിൽ വൻ കുതിപ്പ്
ജിദ്ദ: രാജ്യത്തെ ഓരോ വ്യക്തിക്കും വലിയ പ്രതീക്ഷ നൽകിക്കൊണ്ട് സൗദിയിൽ കൊറോണ ഭേദമാകുന്നവരുടെ എണ്ണത്തിൽ പ്രതിദിനം വൻ വർദ്ധനവ് രേഖപ്പെടുത്തുന്നു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 5524 പേർക്കാണു അസുഖം ഭേദമായത്. ഇതോടെ ഇത് വരെ രോഗമുക്തി നേടിയവരുടെ എണ്ണം 2,03,259 ആയി ഉയർന്നു.
പുതുതായി 2429 പേർക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ആകെ കൊറോണ ബാധിതരുടെ എണ്ണം 2,53,349 ആയിട്ടുണ്ട്. എന്നാൽ ആകെ രോഗം ബാധിച്ചവരിൽ 80.23 ശതമാനം പേരും ഇതിനകം രോഗമുക്തി നേടി എന്നത് വലിയ ആശ്വാസമാണു നൽകുന്നത്.
പുതിയ റിപ്പോർട്ട് പ്രകാരം ആക്റ്റീവ് കേസുകളുടെ എണ്ണം ദിവസങ്ങൾക്ക് ശേഷം 50,000 ത്തിനു താഴെയായിട്ടുണ്ട്. 47,567 കേസുകളാണു നിലവിൽ ആക്റ്റീവ് ആയിട്ടുള്ളത്.
നിലവിൽ ഗുരുതരാവസ്ഥയിൽ കഴിയുന്നവരുടെ എണ്ണം 2196 ആണ്. 37 മരണമാണ് പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതോടെ ഇത് വരെയുള്ള കൊറോണ മരണം 2523 ആയി. കഴിഞ്ഞ 24 മണിക്കൂറുകൾക്കുള്ളിൽ 57,000 കോവിഡ് ടെസ്റ്റുകളാണു ആരോഗ്യ മന്ത്രാലയം നടത്തിയത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa