സൗദിയിൽ ഭക്ഷണ മേഖലയിലെ 9 വിഭാഗങ്ങൾക്ക് ഇലക്ട്രോണിക് പേയ്മെൻ്റ് സംവിധാനമൊരുക്കൽ നിർബന്ധം
ജിദ്ദ: സൗദിയിൽ ഈ മാസം 28 മുതൽ ഇലക്ട്രോണിക് പേയ്മെൻ്റ് സംവിധാനം നിർബന്ധമായ ഭക്ഷണ മേഖലയുമായി ബന്ധപ്പെട്ട 9 വിഭാഗങ്ങളെക്കുറിച്ച് അധികൃതർ ഓർമ്മപ്പെടുത്തി.
പ്രാദേശിക കോഫീ ഷോപ്പുകൾ, ഫുഡ് പ്രൊസസിംഗ് കംബനികൾ/കരാറുകാർ, ഫാസ്റ്റ് ഫുഡ് മേഖല, ബൂഫിയ, ഐസ്ക്രീം ഷോപ്പുകൾ, ഭക്ഷണ വില്പനയുമായി കറങ്ങുന്ന വാഹനങ്ങൾ, ഫ്രഷ് ജൂസ് & കൂൾ ഡ്രിംഗ്സ് കടകൾ, മത്സ്യം പൊരിക്കുന്ന കടകളും സീ ഫുഡ് ഹോട്ടലുകളും, കോഫീ ഷോപ്പുകൾ എന്നിവയാണു 9 വിഭാഗങ്ങൾ.
സൗദിയിലെ ബിനാമി ബിസിനസുകളെ തടയുന്നതിനുള്ള ശക്തമായ പദ്ധതികളുടെ ഭാഗമായാണു പ്രാഥമിക ഘട്ടമെന്ന നിലയിൽ ഭക്ഷണ മേഖലയിൽ ഇലക്ട്രോണിക് പേയ്മെൻ്റ് നിർബന്ധമാക്കിയിട്ടുള്ളത്.
അതോടൊപ്പം ആഗസ്ത് 25 മുതൽ ഇത് വരെ ഇലക്ട്രോണിക് പേയ്മെൻ്റ് ബാധകമാകാത്ത മറ്റുള്ള റീട്ടെയിൽ മേഖലകളിലും ഇലക്ട്രോണിക് പേയ്മെൻ്റ് നിർബന്ധമാക്കുമെന്നാണു അധികൃതർ അറിയിച്ചിട്ടുള്ളത്.
ബിനാമി ബിസിനസുകളിൽ ഏർപ്പെടുന്ന വിദേശികൾക്ക് പിഴയും നാടു കടത്തലും സൗദിയിലേക്ക് ആജീവാനന്ത വിലക്കുമാണു നിയമപ്രകാരമുള്ള ശിക്ഷ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa