ഗാർഹിക തൊഴിലാളികൾക്ക് സൗദിയിലേക്ക് സ്പോൺസർമാരോടൊപ്പം കര മാർഗ്ഗം പ്രവേശിക്കാൻ അവസരം
റിയാദ് : നിലവിലെ സാഹചര്യത്തിൽ സൗദിയിലെ ഗാർഹിക തൊഴിലാളികൾക്ക് കര മാർഗ്ഗം സ്പോൺസർമാരോട് കൂടെ രാജ്യത്ത് പ്രവേശിക്കാൻ അനുമതി. സൗദികൾക്കും അവരുടെ സൗദികളല്ലാത്ത കുടുംബാംഗങ്ങൾക്കും ഗാർഹിക തൊഴിലാളികൾക്കുമാണു ഇങ്ങനെ പ്രവേശനാനുമതി ലഭിക്കുക.
ഇതിനായി തങ്ങളുടെ കൂടെയുള്ളവരുമായുള്ള ബന്ധം തെളിയിക്കുന്ന രേഖകൾ സ്വദേശികൾ ഹാജരാക്കിയിരിക്കണം.അബ്ഷിറിലെ മെസ്സേജസ് ആന്റ് റിക്വസ്റ്റ് വിഭാഗത്തിലൂടെ ഇത് സംബന്ധിച്ച രേഖകൾക്കായി അപേക്ഷിക്കാൻ സാധിക്കും.
കൊറോണ നെഗറ്റീവാണെന്ന് തെളിയിക്കുന്ന 48 മണിക്കൂറിനുള്ളിലുള്ള പരിശോധനാ ഫലം ഇങ്ങനെ പ്രവേശിക്കുന്ന വിദേശികൾ നിർബന്ധമായും കരുതിയിരിക്കണം.
കിംഗ് ഫഹദ് കോസ്‌വേ, ഖഫ്‌ജി, ബത്‌ഹ, റുകഇ എന്നീ നാലു അതിർത്തികളിലൂടെയാണു നിലവിൽ സൗദിയിലേക്ക് പ്രവേശനം അനുവദിക്കുക.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa