Sunday, September 22, 2024
Saudi ArabiaTop Stories

സൗദി വിദേശ കാര്യ മന്ത്രാലയത്തിൽ ചരിത്രത്തിൽ ആദ്യമായി ഒരു വനിതാ ഡയറക്ടർ ജനറൽ.

റിയാദ്: സൗദി അറേബ്യയുടെ വിദേശകാര്യ മന്ത്രാലയത്തിൽ (മോഫ) ചരിത്രത്തിൽ ആദ്യമായി ഒരു വനിതാ ഡയറക്ടർ ജനറലിനെ നിയമിച്ചു. അഹ്ലം ബിന്ത് അബ്ദുൾറഹ്മാൻ യാങ്കസറിനെയാണ് മന്ത്രാലയത്തിലെ സാംസ്കാരിക കാര്യ വകുപ്പിന്റെ ഡയറക്ടർ ജനറലായി നിയമിച്ചത്.

ലണ്ടൻ സർവകലാശാലയിൽ നിന്ന് അന്താരാഷ്ട്ര ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദം നേടി. രാഷ്ട്രീയ, സാമ്പത്തിക കാര്യങ്ങളിൽ വിദേശകാര്യ ഡെപ്യൂട്ടി മന്ത്രിയുടെ ഓഫീസിലും ലണ്ടനിലെ സൗദി എംബസിയുടെ സാമ്പത്തിക സാംസ്കാരിക വിഭാഗത്തിന്റെ ഡെപ്യൂട്ടി ഹെഡായും അവർ മുമ്പ് പ്രവർത്തിച്ചിട്ടുണ്ട്.

വിദേശ കാര്യ മന്ത്രാലയത്തിന്റെ നോർത്ത് അമേരിക്ക ഡിപ്പാർട്ട്‌മെന്റിന്റെ സാമ്പത്തിക സാംസ്കാരിക ഫയലിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥയായും അവർ മുമ്പ് സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഔദ്യോഗിക ജീവിതത്തിനിടയിൽ, യൂറോപ്പിലെ സൗദി അംബാസഡർമാരുടെ സമിതിയുടെ ജനറൽ സെക്രട്ടേറിയറ്റിൽ നയതന്ത്ര കോർഡിനേറ്ററായും ഐക്യരാഷ്ട്ര പൊതുസഭയുടെ 72-ാമത് സെഷനിൽ രാജ്യത്തെ പ്രതിനിധീകരിക്കുന്ന പ്രതിനിധി സംഘത്തിലെ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.

യുഎൻ പൊതുസഭയുടെ മൂന്നാം കമ്മിറ്റിയിൽ സൗദി അറേബിയയെ പ്രതിനിധീകരിച്ച് സ്ത്രീകളുടെ മുന്നേറ്റം എന്ന വിഷയത്തെ കുറിച്ച് അവർ നടത്തിയ പ്രസംഗം ശ്രദ്ധേയമായിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q