Monday, September 23, 2024
Dammam

മലർവാടി സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

ദമ്മാം: ഇന്ത്യയുടെ എഴുപത്തിനാലാം സ്വാതന്ത്ര്യ ദിനം ദമ്മാം മലർവാടി വർണ ശബളമായി ആഘോഷിച്ചു. സ്വാതന്ത്ര്യ സമര പോരാളികളെ പുനരവതരിപ്പിച്ചും ദേശഭക്തി ഗീതങ്ങൾ ആലപിച്ചും കുരുന്നുകൾ മാതൃ രാജ്യത്തിൻറെ സമരവീര്യം അനുസ്മരിച്ചു.

മിസ്അബ് സിനാന്റെ പ്രാർത്ഥനയോടെ തുടങ്ങിയ പരിപാടിയിൽ അനബിയ അയാഷ്, അൻസാം മുഹമ്മദ് നിഹാൽ, ഹവാസ് റസാൻ, ആസം സയാൻ, ശിവന്യ ഷൈജു, മുഹമ്മദ് മഹ്ദി എന്നിവർ സ്വാതന്ത്ര്യദിന പ്രഭാഷണം നടത്തി.

പരിപാടിയുടെ മുഖ്യ ആകർഷണമായിരുന്ന ഫാൻസി ഡ്രസ്സിൽ ഗാന്ധിജി (അഫ്നാൻ മുഹമ്മദ് നജാം), സരോജിനി നായിഡു (ഇഷിയ ഷക്കീർ), ടിപ്പു സുൽത്താൻ (അഫ്ഹാം അലി), ഝാൻസി റാണി( ആയിശ നൗഷാദ്), വാരിയൻ കുന്നത്ത് ഹാജി(ഫവാസ്.എസ്), ബീഗം ഹസ്രത്ത് മഹൽ (ഫൈഹ.എസ്), ജവഹർ ലാൽ നെഹ്റു (ആസിം അബ്ദുല്ല), ഇന്ദിരാ ഗാന്ധി (അംന മെഹബൂബ്), ഡോ. അംബേദ്കർ (സെഹബ്), ഭഗത് സിംഗ് (ജോൺ ബിനിൽ) എന്നിവർ വേദിയിൽ എത്തി.

അസ് വിൻ സാദത്ത്, ഇഫ ആമിന എന്നിവരുടെ ദേശഭക്തി ഗാനങ്ങൾ പരിപാടിക്ക് മാറ്റ് കൂട്ടി. മുഹമ്മദ് എച്ച്.കെ കീബോർഡിൽ വായിച്ച ജനഗണ മനയും മേര ജൂതാഹെ ജാപാനീ യും ഏറെ പ്രശംസ പിടിച്ചുപറ്റി. ജിയ ബിജു, ഇവ മരിയ റോയ്, ശിവന്യ ഷൈജു, ആയിശ ഷിബു എന്നിവർ ദേശഭക്തി തുളുമ്പുന്ന ഗാനത്തിന് ഒപ്പം നൃത്തം വെച്ചു.

കുഞ്ഞുണ്ണി കവിതകളും നുറുങ്ങു കഥകളുമായി മുഖ്യാതിഥി സഹീർ പി.കെ.കുട്ടികളുമായി സംവദിച്ചു. മലർവാടി രക്ഷാധികാരി അസ്കർ എൻ കുട്ടികൾക്ക് സ്വാതന്ത്ര്യദിന സന്ദേശം നൽകി. ടീം ലീഡർ മുഹമ്മദ് റഫീഖ്, നജ്‌ല സാദത്ത്, റുക്സാന അഷീൽ, സജ്ന ഷക്കീർ, മുഫീദ സാലിഹ് എന്നിവർ നേതൃത്വം നൽകി.അനീസ മെഹബൂബ് അവതാരകയായി. കോഓഡിനേറ്റർ മെഹബൂബ് നന്ദി പറഞ്ഞു. ഇസ മൻവയുടെ ദേശീയ ഗാനത്തോടെ പരിപാടി അവസാനിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q