മക്കയിൽ റോഡരികിൽ വാഹനങ്ങൾ കഴുകിയാൽ വാഹനമുടമകൾക്ക് പിഴ
മക്ക: മക്കയിലെ റോഡരികിൽ വാഹനങ്ങൾ കഴുകിയാൽ വാഹനമുടമകൾക്ക് പിഴ ചുമത്തുമെന്ന് മക്ക മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നൽകി.
വാഹനങ്ങളുടെ ഉടമകൾക്ക് 1000 റിയാലാണു പിഴ ചുമത്തുകയെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. നിയമ ലംഘകരായ വിദേശികളാണു സാധാരണയായി ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടാറുള്ളത്. ഇത്തരക്കാരെ പിടിക്കുന്നതിനായി പരിശോധനകൾ നടത്തും.
വാഹനം കഴുകുന്ന വെള്ളം റോഡിലേക്കൊഴുകാനും അത് അടിസ്ഥാന സൗകര്യങ്ങൾക്ക് കേടുപാടുകൾ ഉണ്ടാക്കാനും പൊതു ദർശനത്തെ മോശമായി ചിത്രീകരിക്കാനും കാരണമാകുന്നതായി അധികൃതർ വെളിപ്പെടുത്തി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa