മദീനയിൽ കഴിഞ്ഞ 25 വർഷമായി സേവനം ചെയ്യുന്ന പുരുഷ നഴ്സ് കൊറോണ ബാധിച്ച് മരിച്ചു
മദീന: മദീന മുനവ്വറയിൽ കഴിഞ്ഞ 25 വർഷങ്ങളായി സേവനം ചെയ്തിരുന്ന പുരുഷ നഴ്സ് മുഹമ്മദ് ആയിദ് അൽ ഉതൈബി കൊറോണ മൂലം മരിച്ചു.
മദീനയിലെ ഉഹ്ദ് ആശുപത്രിയിൽ കൊറോണ രോഗികളെ ചികിത്സിക്കുന്നതിനായി നിയമിതനായിരുന്നു മുഹമ്മദ് ഉതൈബി.
തൻ്റെ 49 കാരനായ സഹോദരൻ ആരോഗ്യ മന്ത്രാലയത്തിൻ്റെ നിർദ്ദേശപ്രകാരം കൊറോണ രോഗികളെ ചികിത്സിക്കുന്ന ടീമിൻ്റെ ഭാഗമായി പ്രവർത്തിക്കുകയായിരുന്നുവെന്നും തൻ്റെ സേവനം ഒരു മുടക്കവും കൂടാതെ നിർവ്വഹിച്ചിരുന്നുവെന്നും അദ്ദേഹത്തിൻ്റെ സഹോദരൻ ഔദ് അൽ ഉതൈബി സ്മരിക്കുന്നു.
അസൈന്മെൻ്റ് കാലാവധിക്ക് ശേഷം മുഹമ്മദ് ഉതൈബിക്ക് കൊറോണ ലക്ഷണം കണ്ടെങ്കിലും ടെസ്റ്റിൽ നെഗറ്റീവ് റിസൽട്ട് ആണു കണ്ടത്. എന്നാൽ പിന്നീട് വീണ്ടും ലക്ഷണം കാണുകയും തുടർന്ന് ടെസ്റ്റ് നടത്തിയപ്പോൾ പോസിറ്റീവ് ആണെന്ന് വ്യക്തമാകുകയും ശേഷം ആരോഗ്യ സ്ഥിതി വഷളാകുകയുമായിരുന്നു.
ശേഷം അദ്ദേഹത്തെ ഐ സി യുവിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഉതൈബിയുടെ മരണത്തിലൂടെ മദീനക്കാർക്ക് ഒരു പ്രഗ്ത്ഭനായ നഴ്സിനെ നഷ്ടപ്പെട്ടതിലുപരി അഞ്ച് മാസം പ്രായമായ അദ്ദേഹത്തിൻ്റെ കുഞ്ഞിനു സ്നേഹനിധിയായ ഒരു പിതാവിനെയാണു നഷ്ടമായത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa