Sunday, November 24, 2024
Saudi ArabiaTop Stories

സൗദിയിൽ പരിശോധനകൾ ശക്തമായി തുടരുന്നു; ജിദ്ദയിൽ നിരവധി സ്ഥാപനങ്ങൾ അടപ്പിച്ചു

ജിദ: നിയമ ലംഘനങ്ങൾ പിടി കൂടുന്നതിനായി സൗദിയിലെ വിവിധ ഭാഗങ്ങളിൽ വിവിധ സർക്കാർ ഏജൻസികൾ വാണിജ്യ സ്ഥാപനങ്ങളിൽ നടത്തുന്ന പരിശോധനകൾ ശക്തമായി തുടരുന്നു.

കഴിഞ്ഞ 72 മണിക്കൂറിനുള്ളിൽ ജിദ്ദയിൽ മാത്രം 235 സ്ഥാപനങ്ങളാണ് ജിദ്ദ മുനിസിപ്പാലിറ്റി അടപ്പിച്ചത്. മുനിസിപ്പാലിറ്റിയുടെ നിയമങ്ങളും നിർദ്ദേശങ്ങളും ലംഘിച്ചതാണ് സ്ഥാപനങ്ങൾ അടപ്പിക്കാൻ കാരണം.

വിവിധ പ്രവർത്തനങ്ങൾ നടത്തുന്ന വാണിജ്യ സ്ഥാപനങ്ങളാണു അടപ്പിച്ചതെന്നും അതിൽ നിയമ ലംഘനങ്ങൾ നടത്തിയ 51 വർക് ഷോപ്പുകളും ഉൾപ്പെടുന്നുവെന്നും ബന്ധപ്പെട്ടവർ വ്യക്തമാക്കി.

നിയമങ്ങളും നിർദ്ദേശങ്ങളും പാലിക്കുന്നുവെന്ന് ഉറപ്പ് വരുത്താനായി ഏത് സമയവും പരിശോധക സംഘം വാണിജ്യ സ്ഥാപനങ്ങൾ സന്ദർശിക്കുമെന്ന് ബന്ധപ്പെട്ടവർ സൂചന നൽകി.

കഴിഞ്ഞ ദിവസങ്ങളിൽ മുനിസിപ്പാലിറ്റി അധികൃതർക്ക് പുറമെ സകാത്ത് ആൻ്റ് ഇൻകം അതോറിറ്റിയും വാണിജ്യ മന്ത്രാലയവും വിവിധ പരിശോധനകളിൽ പങ്കെടുക്കുകയും നിയമ ലംഘനങ്ങൾ പിടികൂടുകയും ചെയ്തിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്