പ്രശസ്ത മലയാളി ആർട്ടിസ്റ്റ് ഉണ്ണികൃഷ്ണൻ ഒമാനിൽ ആത്മഹത്യ ചെയ്തു
മസ്‌കറ്റ്: പ്രശസ്ത ഇന്ത്യൻ പ്രവാസി ആർട്ടിസ്റ്റ് ഉണ്ണി കൃഷ്ണൻ ആത്മഹത്യ ചെയ്തു. അൻപത് വയസ്സായിരുന്നു. റൂവിയിലെ ഹോണ്ട റോഡിലുള്ള വസതിയിൽ ശനിയാഴ്ച വൈകുന്നേരം ആത്മഹത്യ ചെയ്തതായി റോയൽ ഒമാൻ പോലീസ് (ആർഒപി) അറിയിച്ചു.
നിരവധി തവണ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും മറുപടി ലഭിക്കാത്തതിനെ തുടർന്ന് സംശയം തോന്നി സുഹൃത്ത് ഒമാൻ പോലീസിനെ ബന്ധപ്പെടുകയായിരുന്നു. തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് ക്രൈം ഇൻവെസ്റ്റിഗേഷൻ സംഘവും ആർഒപിയും മൃതദേഹം പോലീസ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
ആർട്ടിസ്റ്റ് ഉണ്ണികൃഷ്ണന്റെ മരണം ഇന്ത്യൻ പ്രവാസി സമൂഹത്തെ ഞെട്ടിച്ചു. പ്രഗത്ഭനായ ഗ്രാഫിക് ഡിസൈനറും സൈൻബോർഡ് ആർട്ടിസ്റ്റുമായ ഉണ്ണി ഒമാനിലെ ഇന്ത്യൻ സാംസ്കാരിക കൂട്ടായ്മയിലെ അറിയപ്പെടുന്ന അംഗമായിരുന്നു. കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്ന് ഒമാൻ പോലീസ് അറിയിച്ചു.
ഗള്‍ഫില്‍ ചിത്രീകരിച്ച നിരവധി ഹ്രസ്വ സിനിമ കളുടെ കലാ സംവിധായകന്‍ ആയിരുന്ന ഉണ്ണി, ചാവക്കാട്ടു കാരുടെ ആഗോള സൗഹൃദ കൂട്ടായ്മ യായ ‘നമ്മള്‍ ചാവക്കാട്ടുകാര്‍’ ഒമാന്‍ ചാപ്റ്റ റിന്റെ കലാ-സാംസ്കാരിക- ജീവ കാരുണ്യ പ്രവര്‍ ത്തന ങ്ങള്‍ക്കും നേതൃത്വം നല്‍കിയിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa