സൗദിയിലെ മുഴുവൻ പ്രവിശ്യകളിലെയും കമ്പ്യുട്ടർ സൂഖുകളിലും വാണിജ്യ മന്ത്രാലയം പരിശോധന ശക്തമാക്കുന്നു
റിയാദ്: സൗദിയിലെ മുഴുവൻ പ്രവിശ്യകളിലെയും കമ്പ്യുട്ടർ സൂഖുകളിലും വാണിജ്യ മന്ത്രാലയ ഉദ്യോഗസ്ഥർ പരിശോധനകൾ ശക്തമാക്കുന്നു.
പരിശോധനയിൽ ഡെസ്ക്ടോപ്പ്, ലാപ്ടോപ്പ്, ഇലക്ട്രോണിക് ഉപകരണങ്ങൾ, കംപ്യുട്ടർ പാർട്സുകൾ തുടങ്ങിയവ വിൽക്കുന്ന മുഴുവൻ കടകളും സെയിൽസ് ഔട്ട്ലറ്റുകളും ഉൾപ്പെടും.
ഉപഭോക്തൃ സംരക്ഷണ ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക, നിയമ ലംഘനങ്ങൾ നിയന്ത്രിക്കുക, നിയമ ലംഘനങ്ങൾക്ക് പിഴ ചുമത്തുക എന്നിവയാണു പരിശോധനയുടെ ലക്ഷ്യമെന്ന് മന്ത്രാലയം വ്യക്തമാക്കി.
അമിത വില, ഡ്യൂപ്ളിക്കേറ്റ് ഉത്പന്നങ്ങൾ, വ്യാജ ഓഫറുകൾ തുടങ്ങി എല്ലാ വിധ നിയമ ലംഘനങ്ങളും പരിശോധക സംഘം കണ്ടെത്തി ആവശ്യമായ നടപടികൾ സ്വീകരിക്കും.
ഏതെങ്കിലും തരത്തിലുള്ള നിയമ ലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ 1900 എന്ന നംബർ വഴിയോ വാണിജ്യ മന്ത്രാലയത്തിൻ്റെ വെബ്സൈറ്റ് വഴിയോ അറിയിക്കണമെന്ന് അധികൃതർ ഓർമ്മപ്പെടുത്തി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa