അനധികൃത തെറാപ്പി ചികിത്സ നടത്തിയ സൗദി വനിത മദീനയിൽ അറസ്റ്റിൽ
മദീന: എനർജിയും സൗണ്ടും ഉപയോഗിച്ചുള്ള തെറാപ്പി ചികിത്സ നടത്തുന്ന സൗദി വനിതയെ സുരക്ഷാ വിഭാഗത്തിൻ്റെ സഹായത്തോടെ അറസ്റ്റ് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
താമസ സ്ഥലം ക്ളിനിക് ആയി പ്രവർത്തിപ്പിച്ചാണു ഈ വനിത നിയമ വിരുദ്ധമായ ചികിത്സ നടത്തിയിരുന്നതെന്ന് മദീന ഏരിയ ആരോഗ്യ വകുപ്പ് വാക്താവ് അറിയിച്ചു.
കഴിഞ്ഞ ദിവസം പ്രതിയുടെ താമസ സ്ഥലം അധികൃതർ റെയ്ഡ് നടത്തുകയും അനധികൃത തെറാപ്പി നടത്തുന്നതായി ബോധ്യപ്പെടുകയും ചെയ്തിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa