Saturday, September 21, 2024
HealthTop StoriesWorld

8,000 ബോയിംഗ് 747 വിമാനങ്ങൾ! ഒരു വാക്സിൻ ലോകം മുഴുവൻ എത്തിക്കാൻ വേണ്ടത് ഇത്രയുമാണ്

ദുബൈ: ലോകത്ത് വിവിധ സ്ഥലങ്ങളിലായി വികസിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന 140 ൽ അധികം വാക്സിനുകളിൽ നിന്നും ഒന്ന് മാത്രം ലോകത്തിൽ എല്ലായിടത്തേക്കും എത്തിക്കാൻ ആവശ്യം വരിക 8,000 ജംബോ ജെറ്റ് വിമാനങ്ങൾ എന്ന് അന്തർദേശീയ എയർ ട്രാസ്പോർട്ട്‌ അസോസിയേഷൻ (IATA).

400 ലധികം ആളുകൾക്ക് സഞ്ചരിക്കാൻ മാത്രം വലിപ്പമുള്ള ബോയിംഗ് 747 വിമാനങ്ങൾ ലോകത്തിലെ ഏറ്റവും വലിയ യാത്രാ വിമാനങ്ങളിൽ ഒന്നാം നിരയിലാണ്. ഇത്തരം 8,000 വിമാനങ്ങൾ വേണ്ടി വരും എന്ന കണക്ക് വലിയ വെല്ലുവിളിയാണ് എന്ന് അസോസിയേഷൻ സൂചിപ്പിച്ചു.

ഇതുവരെ ഒരു വാക്‌സിനും പുറത്തിറങ്ങിയിട്ടില്ലെങ്കിലും വിജയകരമായാൽ ഉടൻ ലോകത്തുള്ള 7.8 ബില്യൺ ജനങ്ങളിലേക്കും എത്തിക്കണം എന്നതുകൊണ്ട് സുരക്ഷിതമായ പ്ലാനിംഗ് ഉണ്ടാക്കേണ്ട സമയമാണ് ഇതെന്നാണ് അസോസിയേഷൻ സി ഇ ഒ അലക്സാണ്ടർ ജുന്യാക് സൂചിപ്പിച്ചത്.

നിർമ്മാണത്തിലുള്ള 140ഓളം വാക്സിനുകളിൽ ഇരുപതിലധികം എണ്ണം ഇപ്പോൾ ജനങ്ങളിൽ പരീക്ഷിച്ചു കൊണ്ടിരിക്കുന്നുണ്ട്.

രണ്ടിനും എട്ടിനും ഇടയിലുള്ള താപനിലയിൽ പ്രത്യേക സുരക്ഷാ ക്രമീകരണങ്ങൾ ഉണ്ടെങ്കിൽ മാത്രമേ ഒരു വിമാനം ഇതിന് ഉപയോഗപ്പെടുത്താൻ കഴിയുകയുള്ളൂ എന്നത് വലിയ വെല്ലുവിളിയാണെന്നും അസോസിയേഷൻ സൂചിപ്പിച്ചു. ഇതനുസരിച്ച് നിലവിൽ സാധാരണ യാത്രാ വിമാനങ്ങൾ ഇതിനായി ഉപയോഗപ്പെടുത്താൻ പ്രയാസം ഉണ്ട്.

വേണ്ടത്ര സഞ്ചാര സൗകര്യം ഇല്ലാത്തതിനാൽ ആഫ്രിക്ക പോലുള്ള മേഖലകളിൽ മരുന്ന് എത്തിക്കുക എന്നുള്ളത് നിലവിൽ അസാധ്യമാണെന്നും അസോസിയേഷൻ അറിയിച്ചു.

അതീവ മൂല്യമുള്ള മരുന്നായതിനാൽ മോഷണവും തട്ടിക്കൊണ്ടു പോകലും തടയാൻ വേണ്ട സുരക്ഷ വലിയ വെല്ലുവിളിയായതിനാൽ എല്ലാ ഭരണകൂടങ്ങളും ഇതിനു വേണ്ട നൂതന പദ്ധതികൾ ആവിഷ്ക്കരിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q