മാർച്ച് 15 ന് ശേഷം കാനഡയിൽ ആദ്യമായി ഒരു കോവിഡ് മരണം പോലുമില്ലാത്ത 24 മണിക്കൂറുകൾ!
സെപ്റ്റംബർ 10ന് റിപ്പോർട്ട് ചെയ്ത 9163 മരണത്തിൽ നിന്നും ഒന്ന് പോലും കൂടാതെ മാർച്ച് 15ന് ശേഷം ഒരു കോവിഡ് മരണം പോലും ഇല്ലാത്ത ഒരു ദിവസവുമായി കാനഡയുടെ ഔദ്യോഗിക റിപോർട്ട്.
മരണമൊന്നും ഉണ്ടായില്ലെങ്കിലും സെപ്റ്റംബർ 11 ന് 702 രോഗബാധ കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ 135,626 കേസുകളാണ് കാനഡയിൽ പോസിറ്റീവ് ആയത്.
കോവിഡ് നിയന്ത്രണത്തിൽ ഇളവ് വരുത്തുകയും ചെറിയ രൂപത്തിൽ സ്കൂളുകൾ തുറക്കാൻ അനുമതി നൽകുകയും ചെയ്തതോടെ കഴിഞ്ഞ ദിവസങ്ങളിൽ കാനഡയിൽ രോഗബാധ ഉയർന്നിരുന്നു.
എന്നാൽ, സമീപ പ്രദേശങ്ങളിലെ കണക്കുകൾ നോക്കുമ്പോൾ കാനഡയിൽ മെച്ചപ്പെട്ട റിപ്പോർട്ട് ആണ് കാണുന്നത്. കഴിഞ്ഞ ജനുവരി 25 നാണ് കാനഡയിൽ ആദ്യമായികോവിഡ് കേസ് റിപോർട്ട് ചെയ്തത്.
2002-2003 കാലഘട്ടത്തിൽ ഏഷ്യയിൽ വ്യാപിച്ച സാർസ് വൈറസ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ട കാനഡക്ക് അന്ന് സുരക്ഷാ ക്രമീകരണങ്ങൾ വരുത്തിയിരുന്നതിനാൽ കോവിഡ് വ്യാപനത്തിൽ മുൻകരുതലെടുക്കാൻ സാധിച്ചിരുന്നു
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa