റിയാദിൽ കൊറോണ പരിശോധനക്കായി മുന്നാമത്തെ കേന്ദ്രം തുറന്നു
റിയാദ്: സതേൺ റിയാദിൽ കൊറോണ പരിശോധനക്കായി മറ്റൊരു തഅകുദ് കേന്ദ്രം കൂടി പ്രവർത്തനമാരംഭിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
അന്നഹ്ള- ഹയ്യുൽ ഫൈസലിയ റോഡിലാണു മുന്നാമത്തെ തഅകുദ് സെൻ്റർ തുറന്നിട്ടുള്ളത്. മൊബൈൽ ആപ് ആയ സ്വിഹതീ മുഖേന ആർക്കും പരിശോധനക്കായി ബുക്ക് ചെയ്യാവുന്നതാണ്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള തഅകുദ് കേന്ദ്രങ്ങൾ വഴി ആയിരക്കണക്കിനാളുകളാണു ദിവസവും കോവിഡ് ടെസ്റ്റുകൾ നടത്തുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം സൗദിയിൽ നടന്നത് 41,178 കോവിഡ് പരിശോധനകളാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa