Saturday, September 21, 2024
EducationKeralaTop Stories

കേരളത്തിൽ സ്കൂൾ തുറക്കൽ; തീരുമാനം അടുത്ത ആഴ്ച

തിരുവനന്തപുരം: ഇന്ത്യയിൽ അൺലോക്ക് നാലാം ഘട്ടത്തിലേക്കു കടക്കുമ്പോൾ ഒമ്പത് മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്ക് സംശയ നിവാരണതിന് വേണ്ടി സ്കൂളുകളിൽ നേരിട്ട് പോകാമെന്ന കേന്ദ്ര നിർദ്ദേശത്തോടനുബന്ധിച്ച് കേരളത്തിൽ എങ്ങനെ കാര്യങ്ങൾ ചെയ്യണം എന്നതിൽ അടുത്ത ആഴ്ച തീരുമാനമുണ്ടാകും എന്ന് സൂചന.

പൊതു വിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻ ബാബു സർക്കാരിന് നൽകുന്ന നിരീക്ഷണ റിപ്പോർട്ട് പ്രകാരം ആയിരിക്കും തീരുമാനം ഉണ്ടാവുക.

സെപ്റ്റംബർ 21 മുതൽ മുതിർന്ന വിദ്യാർത്ഥികൾക്ക് സ്വന്തം ഇഷ്ടപ്രകാരം സ്കൂളുകളിൽ പോകാമെന്നും 100 ആളുകൾ വരെ കൂടുന്ന സംഗമങ്ങൾ നടത്താമെന്നും അൺലോക്ക് 4 ൽ കേന്ദ്രം അറിയിച്ചിരുന്നു.

പക്ഷേ, അതിവേഗം വ്യാപിക്കുന്ന ജനിതക മാറ്റം സംഭവിച്ച വൈറസാണ് നിലവിൽ കേരളത്തിൽ ഉള്ളതെന്ന പഠന റിപ്പോർട്ട് ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

ഇതനുസരിച്ച് എങ്ങനെയാണ് സംസ്ഥാനത്ത് ഇൗ തീരുമാനങ്ങൾ നടപ്പിലാക്കുക എന്നത് അടക്കമുള്ള വിവരങ്ങൾ‌ ഉൾക്കൊള്ളുന്ന വിശദമായ റിപ്പോർട്ട് ആയിരിക്കും ഗവൺമെന്റിന് മുമ്പിൽ സമർപ്പിക്കപ്പെടുക.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q