Saturday, April 5, 2025
Saudi ArabiaTop Stories

സൗദിയിൽ ഒന്ന് മുതൽ നാലു വരെ തൊഴിലാളികളുള്ള സ്ഥാപനങ്ങളും ശമ്പളം ബാങ്ക് വഴി നൽകണം

റിയാദ്: ഒന്ന് മുതൽ നാലു ജീവനക്കാർ വരെ ജോലി ചെയ്യുന്ന സ്ഥാപനങ്ങളും തൊഴിലാളികളുടെ ശമ്പളം ബാങ്ക് അക്കൗണ്ട് വഴി നൽകണമെന്ന് സൗദി മാനവ വിഭവശേഷി മന്ത്രാലയം ആവശ്യപ്പെട്ടു. ഡിസംബർ മുതലായിരിക്കും നിയമം നടപ്പിലാകുക.

വേതന സംരക്ഷണ നിയമ പ്രകാരമുള്ള അവസാന ഘട്ട തീരുമാണിത്. നിയമ പ്രകാരം ഡിസംബർ മുതൽ തൊഴിലാളികൾക്ക് വേതനമായി പണം നൽകാൻ പാടില്ല.

പുതിയ നിയമം 1 മുതൽ 4 വരെ ജീവനക്കാർ ജോലി ചെയ്യുന്ന 3,74,000 സ്ഥാപനങ്ങൾക്ക് ബാധകമാകുമെന്ന് മന്ത്രാലയം അറിയിച്ചു.

സ്വകാര്യ മേഖലയിലെ എല്ലാ തൊഴിലാളികളുടെയും വേതനം കൃത്യ സമയത്ത് ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനു വേതന സംരക്ഷണ നിയമം സഹായിക്കും.

അതോടൊപ്പം തൊഴിൽ തർക്കങ്ങൾ ഉണ്ടാകുകയാണെങ്കിൽ തൊഴിലാളികൾക്ക് കൃത്യമായ വേതനം നൽകിയിട്ടുണ്ടെന്ന് തെളിവ് നൽകാൻ സ്ഥാപന ഉടമകൾക്കും നിയമം സഹായകരമാകും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്