ടിക്ടോകിന് ബദലുമായി യൂട്യൂബ്
ടിക്ടോകിന് പകരം പുതിയ അവതാരവുമായി വീഡിയോ ഷെയറിംഗ് രംഗത്തെ ഭീമൻ യൂട്യൂബ് രംഗത്ത്.
ഇന്ത്യയിലാണ് തങ്ങളുടെ പുതിയ സംവിധാനം പരീക്ഷിക്കുന്നതെന്ന് യൂട്യൂബ് പ്രോഡക്റ്റ് മാനേജിംഗ് വൈസ് പ്രസിഡന്റ് ക്രിസ് ജാഫെ ബ്ലോഗിൽ അറിയിച്ചു.
കഴിഞ്ഞ ജൂൺ മാസത്തിൽ ടിക്ടോക് നിരോധിച്ചതോടെ 120 മില്യൺ ഉപഭോക്താക്കളെ ആയിരുന്നു ബൈറ്റ് ഡാൻസ് കമ്പനിക്ക് ഇന്ത്യയിൽ നിന്നും നഷ്ടപ്പെട്ടത്. തുടർന്ന് യുഎസിലും വിലക്ക് വരുന്നതിനെ തടയാൻ വേണ്ടി യുഎസിൽ രജിസ്റ്റർ ചെയ്യാൻ കമ്പനി തൽപര്യപ്പെട്ടിരുന്നു.
ചൈനയുടെ പ്രോഡക്റ്റ് ആയതിനാൽ രഹസ്യങ്ങൾ ചോർത്തുമെന്ന വിലയിരുത്തൽ മൂലമായിരുന്നു ഇന്ത്യയിൽ ടിക്ടോക്കിന് വിലക്ക് വന്നത്. സമാന വീക്ഷണമുള്ള യുഎസും ഏർപ്പെടുത്താൻ സാധ്യതയുള്ള വിലക്കിനെ മറികടക്കാനുള്ള കമ്പനിയുടെ നീക്കങ്ങൾക്ക് വലിയൊരു തിരിച്ചടിയാണ് യൂട്യൂബ് ഇറക്കുന്ന ബദൽ.
യൂട്യൂബ് ഷോർട്ട്സ് എന്ന് വിളിക്കപ്പെടുന്ന സംവിധാനത്തിൽ ടിക്ടോക്കിന് സമാനമായി എഡിറ്റിംഗ് സംവിധാനവും സ്ലോ മോഷൻ ഓപ്ഷനുകളും ഉണ്ടാകുമെന്ന് യൂട്യൂബ് സൂചിപ്പിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa