Saturday, April 5, 2025
KuwaitTop Stories

കുവൈത്തിൽ തീപിടിത്തം; രണ്ട് ഏഷ്യൻ വംശജർ മരിച്ചു

അൽ വാഫ്ര: കുവൈത്തിൽ കർഷകരുടെ താമസ സ്ഥലത്തുണ്ടായ തീപിടിത്തത്തിൽ രണ്ട് ഏഷ്യൻ വംശജർ മരണപ്പെട്ടതായി കുവൈത്ത് ഫയർ ഫോഴ്സ് അധികൃതർ.

കുവൈത്തിലെ തെക്ക് ഭാഗത്ത് അൽ‌വാഫ്രയിലാണ് അപകടമുണ്ടായത്. 2 യൂണിറ്റ് അഗ്നിശമന സേനയുടെ സഹായത്തോടെ തീ അണക്കുകയും ചെയ്തു.

മരണപ്പെട്ട ഏഷ്യൻ നിവാസികളുടെ പേരും രാജ്യവും ഒന്നും വ്യക്തമാക്കിയിട്ടില്ല. മൃതദേഹങ്ങൾ തുടർ നടപടികൾക്കായി അതോറിറ്റിക്ക് കൈമാറിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. തീ പിടിക്കാനുള്ള കാരണം വ്യക്തമല്ല.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa