Tuesday, January 28, 2025
KuwaitKuwait CityTop Stories

കുവൈത്തീ വൽക്കരണം; സേവനത്തിന് ആളില്ലെന്ന് വിദ്യാഭ്യാസ വകുപ്പ്

കുവൈത് സിറ്റി: പ്രധാനപ്പെട്ട പല തൊഴിൽ മേഖലകളിലും സ്വദേശീവൽക്കരണം നടത്താൻ ശ്രമിക്കുന്നതിനാൽ പബ്ലിക് സ്കൂളുകളിൽ ലാബ് ടെക്‌നീഷ്യന്മാരുടെ കുറവുണ്ടെന്ന് കുവൈത്ത് വിദ്യാഭ്യാസ വകുപ്പ്.

ഇത്തരം മേഖലകളിൽ സ്വദേശീവൽക്കരണം നടപ്പിലാക്കുമ്പോൾ കൂടുതൽ മുൻകരുതൽ വേണമെന്നും വകുപ്പ് ആവശ്യപ്പെട്ടു.

സങ്കീർണ്ണതകൾ ഇല്ലാത്ത മേഖലകളിൽ മാത്രമേ ഇപ്പോൾ സ്വദേശിവൽക്കരണം നടത്താവൂ എന്നും രാജ്യത്തിന്റെ തെക്ക് ഭാഗത്ത് പുതിയ വിദ്യാലയങ്ങൾ തുറക്കേണ്ട സാഹചര്യമുള്ളതിനാൽ കൂടുതൽ വിദഗ്ദ്ധരായ സ്റ്റാഫുകളുടെ ആവശ്യമുണ്ടാകുമെന്നും നേരത്തെ ഭരണകൂടത്തെ അറിയിച്ചിരുന്നുവെന്ന് വിദ്യാഭ്യാസ വകുപ്പ് സൂചിപ്പിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa