സൗദിയിലേക്ക് നേരിട്ട് മടക്കം വൈകിയാൽ ദുബൈ വഴി മടങ്ങാൻ സാധിക്കുമോ ?
ജിദ്ദ: സൗദിയിലേക്ക് നേരിട്ടുള്ള മടക്കം ഏതെങ്കിലും സാഹചര്യത്തിൽ വൈകിയാൽ വളരെ അത്യാവശ്യമുള്ള സൗദി പ്രവാസികൾക്ക് യു എ ഇ വഴി മടങ്ങാൻ സാധിക്കുമോ എന്ന സംശയത്തിനു ട്രാവൽ ഏജൻ്റുമാർ പ്രതികരിച്ചു.
വിസിറ്റ് വിസയിലോ ട്രാൻസിറ്റ് വിസയിലോ ദുബൈയിൽ എത്തിയാൽ പിന്നീട് സൗദി എയർലൈൻസിൻ്റെ ദുബൈയിൽ നിന്ന് സൗദിയിലെക്കുള്ള സർവീസ് വഴി സൗദിയിലെത്താൻ സാധിക്കുമെന്ന തരത്തിൽ ചില വാർത്തകൾ കണ്ടതിൻ്റെ അടിസ്ഥാനത്തിലാണു നിരവധി പേർ ഇക്കാര്യത്തിൽ വ്യക്തത തേടിയത്.
നിലവിൽ ദുബൈയിലേക്ക് നാട്ടിൽ നിന്ന് വിമാന സർവീസുകൾ ഉണ്ടെന്നിരിക്കെ ദുബൈയിൽ നിന്ന് സൗദിയിലേക്ക് സർവീസ് ഉണ്ടെങ്കിൽ ഇത് സാധ്യമാകാവുന്നതാണെന്നാണു ട്രാവൽസ് മേഖലയുമായി ബന്ധപ്പെട്ടവർ സൂചന നൽകുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ കുവൈത്തിലേക്ക് മടങ്ങുന്ന നിരവധി പ്രവാസികൾ ദുബൈ വഴിയാണു കുവൈത്തിലേക്ക് മടങ്ങിയതെന്നതിനാൽ ഇത് പോലെ സൗദിയിലേക്കും സാധ്യമാകാവുന്നതാണെന്ന് ജൗഫ് ട്രാവൽസിലെ സ്വാലിഹ് ഞങ്ങളോട് പറഞ്ഞു.
ദുബൈയിൽ നിന്ന് സൗദിയിലേക്കുള്ള സർവീസുകൾ ലഭ്യമാകുന്ന മുറക്ക് ഇങ്ങനെ മടങ്ങുന്നതിനു തടസ്സങ്ങളുണ്ടാകില്ലെന്ന് ജിദ്ദയിലെ ട്രാവൽ ഏജൻ്റ് അബ്ദുൽ റസാഖ് വിപിയും അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa