അമേരിക്കയിൽ നിന്ന് മാസ്റ്റർ ഡിഗ്രി കരസ്ഥമാക്കിയിട്ടും സൗദി യുവാവിനു ലഭിച്ച ജോലി സെക്യൂരിറ്റി ഗാർഡ്
റിയാദ്: അമേരിക്കയിൽ നിന്ന് ഡിഗ്രിയും മാസ്റ്റർ ഡിഗ്രിയുമെല്ലാം കർസ്ഥമാക്കിയിട്ടും സെക്യൂരിറ്റി ഗാർഡ് ആയി ജോലി ചെയ്യേണ്ടി വന്ന സൗദി യുവാവിൻ്റെ കാര്യത്തിൽ മാനവ വിഭവ ശേഷി മന്ത്രാലയം ഇടപെടുന്നു.
തൻ്റെ യോഗ്യതക്ക് യോജിക്കാതിരുന്നിട്ടും സാഹചര്യങ്ങൾ കാരണം സെക്യുരിറ്റി ഗാർഡ് ആയി ജോലി ചെയ്യേണ്ടി വന്ന യുവാവിനെ കരാർ അവസാനിച്ചതിനെത്തുടർന്ന് പ്രസ്തുത ജോലിയിൽ നിന്ന് പിരിച്ച് വിടാൻ തൊഴിലുടമ തീരുമാനിക്കുകയായിരുന്നു.
തുടർന്ന്, ജോലി നഷ്ടപ്പെട്ട യുവാവ് സൗദി മാനവ വിഭവശേഷി മന്ത്രാലയത്തിനു തൻ്റെ യോഗ്യതക്ക് അനുസരിച്ച ജോലി ലഭ്യമാക്കുന്നതിനായി മെസ്സേജ് അയച്ചു.
ഉചിതമായ തീരുമാനം എടുക്കുന്നതിനായി യുവാവുമായി ബന്ധപ്പെടുമെന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
നേരത്തെ അമേരിക്കയിൽ നിന്ന് മാസ്റ്റർ ഡിഗ്രി കരസ്ഥമാക്കിയ മറ്റൊരു സൗദി യുവാവ് ചായക്കച്ചവടം നടത്തുന്ന വാർത്ത ശ്രദ്ധേയമായിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa