ഗൾഫ് വീണ്ടും പഴയ സജീവതയിലേക്ക്; ദുബൈയിലേക്ക് തിരിച്ചു പോകുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ വൻ വർദ്ധന
ദുബൈ: കോവിഡ് പ്രതിസന്ധി കാരണം നാട്ടിലേക്ക് മടങ്ങിയ പ്രവാസികൾ തിരിച്ചു വരുന്നതിൽ വൻ വർദ്ധനവ് രേഖപ്പെടുത്തിയതായി ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റ്.
ദുബൈയിൽ നിന്നും വടക്കൻ ഇമാറാത്തിൽ നിന്നുമായി 368,000 ഇന്ത്യക്കാർ സ്വന്തം ദേശത്തേക്ക് പോയിട്ടുണ്ടെന്ന് കണക്കുകൾ കാണിക്കുന്നു. പ്രധാനമായും മെയ്, ജൂൺ, ജൂലായ് മാസങ്ങളിലാണ് മാനസിക സമ്മർദ്ദം മൂലം കൂട്ടമായി പ്രവാസികൾ നാട്ടിലേക്ക് തിരിച്ചത്.
അതേ സമയം, നിലവിൽ നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികളിൽ 10 ശതമാനം വരെ മാത്രമേ മാനസിക സംഘർഷം മൂലം യാത്ര തിരിച്ചവർ ഉള്ളുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
നിലവിൽ ഒരു ദിവസം 3,000 നും 3,300 നും ഇടയിൽ ആളുകളാണ് ദുബൈയിൽ നിന്നും നാട്ടിലേക്ക് തിരിക്കുന്നത്. എന്നാൽ, അതിനേക്കാൾ കൂടുതൽ ആളുകൾ പ്രവാസ ലോകത്തേക്ക് തിരിച്ചു വരുന്നതായാണ് കണക്കുകൾ പറയുന്നത്.
തിരിച്ചു വരുന്നവരിൽ മൂന്നിൽ രണ്ട് ആളുകളും കോൺസുലേറ്റ് വെബസൈറ്റിൽ രജിസ്റ്റർ ചെയ്തവരാണെന്നും റിപ്പോർട്ടുകൾ വ്യക്താക്കുന്നുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa