ഡ്രൈവിംഗ് വീഡിയോ വൈറലായി; പിന്നാലെ അറസ്റ്റും
ഷാർജ: അമിതവേഗതയിൽ മോട്ടോർ സൈക്കിൾ ഓടിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെ യുവാവിനെ ഷാർജ ട്രാഫിക് പോലീസ് അറസ്റ്റ് ചെയ്തു.
ഖോർ ഫക്കാൻ മേഖലയിലെ ഒരു ഹൈവേയിൽ വെച്ച് യുവാവ് സ്വയം റെക്കോർഡ് ചെയ്ത 200 കിലോമീറ്റർ വേഗതയിൽ മോട്ടോർ സൈക്കിൾ ഓടിച്ച വിഡിയോ ആണ് വൈറലായത്തിനു പിന്നാലെ അറസ്റ്റ് നേടിത്തന്നത്.
278 കിലോമീറ്റർ വേഗതയിൽ കാർ ഡ്രൈവ് ചെയ്തതിന് രണ്ട് ദിവസം മുമ്പ് നടപടി എടുത്തതിന്റെ പിന്നാലെയാണ് വീണ്ടും നിയമലംഘനം റിപ്പോർട്ട് ചെയ്തത്.
വേഗത പരിധി കഴിഞ്ഞ് 80 കിലോമീറ്ററിനേക്കാൾ വേഗതയിൽ വാഹനം ഓടിച്ചാൽ 3,000 ദിർഹം പിഴയും 23 ബ്ലാക്ക് പോയിന്റും 60 ദിവസം വാഹനം പിടിച്ചുവെക്കലും ഉണ്ടാകുമെന്നും 60 കിലോമീറ്ററിനേക്കാൾ അമിതമായതാണെങ്കിൽ 2,000 ദിർഹമും 12 ബ്ലാക്ക് പോയിന്റും 30 ദിവസം പിടിച്ചു വെക്കലും ഉണ്ടാകുമെന്നും ട്രാഫിക് വകുപ്പ് നേരത്തെ അറിയിച്ചിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa