Sunday, April 6, 2025
Kuwait CityTop Stories

കുവൈത്തിൽ കെട്ടിടത്തിലെ വെള്ളടാങ്കിൽ അജ്ഞാത ജഡം

കുവൈത്ത് സിറ്റി: അഹ്മദി ഭരണമേഖലയിലെ ഫിന്റാസ് ഭാഗത്തെ ഒരു ബിൽഡിംഗിൽ വെള്ള ടാങ്കിൽ അജ്ഞാതമായ പുരുഷ ജഡം കണ്ടെത്തിയതായി സുരക്ഷാ വകുപ്പ് അറിയിച്ചു.

കെട്ടിടത്തിലെ വെള്ളത്തിന് രുചിമാറ്റമുള്ളതായി കഴിഞ്ഞ ദിവസം താമസക്കാർ പാറാവുകാരനെ അറിയിക്കുകയും അതനുസരിച്ച് നടത്തിയ പരിശോധനയിൽ ടാങ്കിൽ നിന്നും ജഡം കണ്ടെത്തുകയുമായിരുന്നു.

ദുർഗന്ധം വമിക്കുന്നതിനാൽ മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുള്ളതായി വിലയിരുത്തപ്പെടുന്നു.

മൃതദേഹം പരിശോധനകൾക്കായി നീക്കം ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തതായി ഉദ്യോഗസ്ഥർ അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa