Wednesday, October 2, 2024
Saudi ArabiaTop Stories

മൂന്ന് മലയാളി യുവാക്കൾ സൗദിയിൽ വാഹനാപകടത്തിൽ മരിച്ചു

ദമ്മാം: സൗദിയിൽ വാഹനാപകടത്തിൽ സുഹൃത്തുക്കളായ മൂന്ന് മലയാളി യുവാക്കൾ മരണപ്പെട്ടു. കിഴക്കൻ പ്രവിശ്യയിലെ ദമ്മാം-ഖോബാർ ഹൈവേയിൽ ഇന്ന് പുലർച്ചെ രണ്ടു മണിക്കാണ് അപകടം നടന്നത്

വയനാട് സ്വദേശി ചക്കരവീട്ടില്‍ അബൂബക്കറിന്‍റെ മകന്‍ അന്‍സിഫ് (22 വയസ്സ്), കോഴിക്കോട് മാങ്കാവ് സ്വദേശി അത്തക്കര വീട്ടില്‍ മുഹമ്മദ് റാഫിയുടെ മകന്‍ മുഹമ്മദ് സനദ് (22 വയസ്സ്), താനൂർ കുന്നുംപുറം സ്വദേശി സ്വദേശി പൈക്കാട്ട് സെയ്തലവിയുടെ മകന്‍ മുഹമ്മദ് ഷഫീഖ് (22വയസ്സ്) എന്നിവരാണ് മരിച്ചത്.

മൂന്നു പേരും ദമാം ഇന്ത്യന്‍ സ്‌കൂളിലെ പൂർവ വിദ്യാര്‍ഥികളായിരുന്നു. ഇവരില്‍ സനദ് ബഹ്‌റൈനില്‍ പഠിക്കുകയായിരുന്നു. മുഹമ്മദ് ഷഫീഖും അന്‍സിഫും ദമാമില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തുവരികയായിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q