Wednesday, May 21, 2025
OmanTop Stories

ഒമാനിലെത്തുന്നവർ കോവിഡ് ടെസ്റ്റിനുള്ള തുക വഹിക്കണമെന്ന് ഏവിയേഷൻ അതോറിറ്റി

മസ്‌കറ്റ്: ഒമാനിൽ എത്തുന്ന യാത്രക്കാർ കോവിഡ് -19 പിസിആർ പരിശോധനയ്ക്ക് വിധേയമാകണമെന്നും സേവനച്ചെലവായി 25 ഒമാനി റിയാൽ നൽകേണ്ടിവരുമെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി (സിഎഎ) അറിയിച്ചു. 

അതോറിറ്റി ഫോർ സിവിൽ ഏവിയേഷൻ (സി‌എ‌എ) പ്രസിദ്ധീകരിച്ച കൊറോണ വൈറസ് ട്രാവൽ ഗൈഡ് അനുസരിച്ച്, ഒമാനീ പൗരന്മാർക്കും സാധുവായ റെസിഡൻസി ഉള്ള താമസക്കാർക്കും മാത്രമാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ മുൻകൂർ അനുമതിയില്ലാതെ ഒമാനിലേക്ക് പ്രവേശനം.

ഒമാനിലെത്തുന്ന എല്ലാ ആളുകളും ഒമാനിലെത്തുന്നതിന് മുൻപ് തന്നെ തറസ്സുദ് പ്ലസ് ആപ്പ് ഡൗൺലോഡ് ചെയ്യണം. ഒന്ന് മുതൽ ഏഴ് ദിവസം വരെ ഒമാനിൽ തങ്ങാൻ ഉദ്ദേശിക്കുന്നവർ തറസുദ് പ്ലസ് ആപ്ലിക്കേഷനിൽ രജിസ്റ്റർ ചെയ്യണം, അതേസമയം എട്ട് ദിവസമോ അതിൽ കൂടുതലോ കാലത്തേക്ക് ഒമാനിലെത്തുന്നവർ തറസ്സുദ് പ്ലസ് ബ്രേസ്ലെറ്റ് ധരിക്കുകയും 14 ദിവസത്തേക്ക് സ്വയം കോറന്റൈനിൽ പോകാനും ബാധ്യസ്ഥരാണ്.

എയർക്രാഫ്റ്റ് ക്രൂവിനെയും 15 വയസും അതിൽ താഴെയുള്ള കുട്ടികളെയും കോവിഡ് -19 പിസിആർ പരിശോധനയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും അതോറിറ്റി പുറത്തിറക്കിയ ട്രാവൽ ഗൈഡിൽ പറഞ്ഞു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa