യുഎഇ യിൽ ഇന്നുമുതൽ സ്ത്രീപുരുഷന്മാർക്ക് തുല്യ വേതനം
യുഎഇ: സ്വകാര്യ തൊഴിൽ മേഖലകളിൽ ആൺ പെൺ വ്യത്യാസമില്ലാതെ തുല്യ വേതനം നൽകുന്നതിനുള്ള നിയമം ഇന്നു മുതൽ യുഎഇയിൽ പ്രാബല്യത്തിൽ വന്നു.
പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ പ്രഖ്യാപിച്ച പുതിയ ഉത്തരവ് പ്രകാരം, ഒരേ ജോലിക്ക് സ്ത്രീകൾക്ക് പുരുഷന്മാരെപ്പോലെ ശമ്പളം ലഭിക്കും, വേതനം നിശ്ചയിക്കുന്നത് മാർക്കറ്റ് മാനദണ്ഡങ്ങൾക്കനുസരിച്ചായിരിക്കും.
പുതിയ നിയമം സ്ത്രീകൾക്ക് തൊഴിൽ മേഖലയിൽ മുന്നേറാൻ ആത്മ വിശ്വാസം നേരുമെന്ന് വിലയിരുത്തിയ വിദഗ്ധർ, രാജ്യാന്തര തലത്തിൽ ലിംഗ സമത്വം ഉയർത്തിപ്പിടിക്കാൻ ഇത് മുതൽക്കൂട്ടായി തീരുമെന്ന് വിലയിരുത്തി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa