Tuesday, September 24, 2024
KuwaitTop Stories

കുവൈറ്റിൽ ഐ ടി മേഖലയിൽ പ്രവാസികളെ ഒഴിവാക്കണമെന്ന് നിർദ്ദേശം

കുവൈത്ത് സിറ്റി: ഐ.ടി മേഖലയില്‍ ജോലിചെയ്യുന്ന പ്രവാസികളെ ഒഴിവാക്കണമെന്ന് നിര്‍ദേശവുമായി എം പി. വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഐ.ടി വിഭാഗത്തിലെ ജോലികളിൽ ഉള്ള മുഴുവൻ പ്രവാസികളെയും ഒഴിവാക്കി പരിപൂർണമായി സ്വദേശിവത്കരിക്കണമെന്ന് കുവൈറ്റ് എം.പി ഉസാമ അല്‍ ഷഹീൻ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച നിര്‍ദേശവും അദ്ദേഹം സമര്‍പ്പിച്ചിട്ടുണ്ട്.

രാജ്യത്തെ പൗരന്മാരുടെ സ്വകാര്യ വിവരങ്ങളും രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട വിവരങ്ങളുമെല്ലാം വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഐ.ടി വിഭാഗങ്ങളാണ് കൈകാര്യം ചെയ്യുന്നത്. ഈ മേഖലകളില്‍ നിരവധി പ്രവാസികളാണ് ജോലി ചെയ്യുന്നത്. ഇതു വഴി രാജ്യത്തെ പ്രധാന വിവരങ്ങള്‍ വിദേശ തൊഴിലാളികൾക്ക് ലഭ്യമാവാന്‍ പാടില്ലെന്നാണ് എം.പിയുടെ ആവശ്യം.

അതേസമയം, കുവൈത്ത് പബ്ലിക് വര്‍ക്‌സ് മന്ത്രാലയത്തില്‍ ജോലി ചെയ്യുന്ന മുഴുവൻ പ്രവാസികളെയും ഉടന്‍ പിരിച്ചുവിടാനുള്ള ഉത്തരവില്‍ പബ്ലിക് വര്‍ക്‌സ് മന്ത്രിയും ഭവനകാര്യ സഹമന്ത്രിയുമായ ഡോ. റാണ അല്‍ ഫാരിസ് ഉടന്‍ ഒപ്പുവെയ്ക്കുമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

മന്ത്രാലയത്തിലെ വിവിധ വകുപ്പുകളില്‍ ജോലി ചെയ്യുന്ന 400 പ്രവാസികൾക്ക് ഇതുവഴി തൊഴിൽ നഷ്ടമാകും. നേരത്തെ 150 പ്രവാസികളെ ഇത്തരത്തില്‍ പുറത്താക്കിയിരുന്നു. കുവൈറ്റിൽ വിവിധ മേഖലകളിൽ സ്വദേശിവത്കരണം ശക്തമാണ്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q