Sunday, November 24, 2024
Saudi ArabiaTop Stories

തടവുകാരെ കൈമാറൽ; 15 സൗദി പട്ടാളക്കാരെ മോചിപ്പിക്കും

റിയാദ്: തടവുകാരെ കൈമാറൽ കരാർ പ്രകാരം ഹൂത്തികൾ തടവിലാക്കിയ 15 സൗദി പട്ടാളക്കാർക്ക് മോചനം സാധ്യമാകുമെന്ന് സഖ്യ സേനാ വാക്താവ് കേണൽ തുർക്കി അൽ മാലികി അറിയിച്ചു.

യമൻ സർക്കാരും ഹൂത്തികളും തമ്മിലാണു തടവുകാരെ കൈമാറാൻ കരാർ നിലവിലുള്ളത്. ഇത് സ്റ്റോക്ക് ഹോം കരാറിൻ്റെ ഭാഗമാണ്.

ഇരു വശത്ത് നിന്നും 1081 തടവുകാരെ പരസ്പരം കൈമാറുന്നതും ഉടൻ മോചിപ്പിക്കുന്നതും കരാറിൽ ഉൾപ്പെടുന്നുണ്ട്.

ഒരാഴ്ച മുംബ് സ്വിറ്റ്സർലൻ്റിൽ ആരംഭിച്ച തടവുകാരെ കൈമാറൽ സംബന്ധിച്ച തീരുമാനങ്ങളെടുക്കുന്ന യോഗത്തിലെ കരാറുകളെ യമനിലെ യു എൻ പ്രതിനിധി പ്രശംസിച്ചിരുന്നു.

മാനുഷികപരമായ സമീപനമാണു കരാറിനെ സംബന്ധിച്ച് അറബ് സഖ്യ സേനക്കുള്ളതെന്നും കേണൽ തുർക്കി മാലികി പറഞ്ഞു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്