കുവൈത്തിൽ ക്വാറെന്റൈൻ സമയം ചുരുക്കില്ല; 34 രാജ്യങ്ങളുടെ വിലക്കിൽ മാറ്റമുണ്ടായേക്കും
കുവൈത്ത് സിറ്റി: വിദേശത്ത് നിന്നും രാജ്യത്തേക്ക് വരുന്നവർക്ക് ക്വാറെന്റൈൻ ഇരിക്കേണ്ട കാലാവധി 14 ദിവസത്തിൽ നിന്നും 7 ദിവസത്തിലേക്ക് ചുരുക്കാൻ വിവിധ ഭാഗങ്ങളിൽ നിന്നും ആവശ്യങ്ങൾ ഉയരുമ്പോഴും നിലപാടിൽ മാറ്റമില്ലെന്ന് ആരോഗ്യ വകുപ്പ്.
വൈറസിന്റെ വ്യാപന സ്വഭാവവുമായി ബന്ധപ്പെട്ട പഠനം അടിസ്ഥാനപ്പെടുത്തിയുള്ള നിർദ്ദേശമായതിനാൽ മറ്റു രാജ്യങ്ങൾ ചുരുക്കിയെങ്കിലും കുവൈത്തിൽ 14 ദിവസം തന്നെ തുടരുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു .
കുവൈത്തിലെ വ്യോമയാന വകുപ്പിൽ നിന്നും ലഭിച്ച 14 ദിവസത്തിൽ നിന്നും 7 ദിവസത്തിലേക്ക് കുറയ്ക്കാനുള്ള അഭിപ്രായത്തിന് മറുപടി ആയിട്ടായിരുന്നു ആരോഗ്യവകുപ്പ് ഇങ്ങനെ പ്രതികരിച്ചത്.
അതേസമയം വിലക്കേർപ്പെടുത്തപെട്ട 34 രാജ്യങ്ങളുടെ നിലവിലെ ആരോഗ്യസ്ഥിതികൾ വിശകലനം ചെയ്ത് പുതിയ രാജ്യങ്ങളെ ചേർക്കുന്നതും നിലവിലുള്ളവയെ അതിൽനിന്നും ഒഴിവാക്കുന്നതും സംബന്ധിച്ച വിവരങ്ങൾ അറിയിക്കുമെന്നും ആരോഗ്യവകുപ്പ് സൂചിപ്പിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa