അബുദാബിയിലേക്ക് വരുന്ന വിദേശികൾക്ക് പുതിയ മാർഗ്ഗനിർദ്ദേശം പ്രസിദ്ധീകരിച്ചു
അബുദാബി: വിദേശത്തുനിന്നും അബുദാബിയിലേക്ക് കടക്കുന്ന യാത്രക്കാർ പാലിക്കേണ്ട പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ അബുദാബി ദുരന്തനിവാരണ സമിതി പുറപ്പെടുവിച്ചു.
ഇന്ന് രാവിലെ ട്വിറ്ററിലൂടെ അറിയിച്ച നിർദ്ദേശത്തിൽ, പുറത്തു നിന്നും വരുന്നവർ നിർബന്ധമായും പ്രവേശന കേന്ദ്രങ്ങളിൽ ഏർപ്പെടുത്തപ്പെട്ട സംവിധാനങ്ങളിൽ അവരുടെ പേരും വന്ന തീയതിയും അടയാളപ്പെടുത്തണമെന്ന് പ്രത്യേകം പരാമർശിക്കുന്നുണ്ട്.
ഒപ്പം ക്വാറെന്റൻ നിർദ്ദേശങ്ങൾ നിർബന്ധമായും പാലിക്കണമെന്നും ട്വീറ്റിൽ സൂചിപ്പിച്ചിട്ടുണ്ട്. നിയമലംഘനങ്ങൾക്ക് ശക്തമായ പിഴ ഈടാക്കുമെന്നും അധികൃതർ അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa