Tuesday, September 24, 2024
IndiaTop Stories

ലോക് ഡൗൺ സമയത്ത് ക്യാൻസൽ ചെയ്ത ടിക്കറ്റ് പണം തിരിച്ചു നൽകണം: സുപ്രീം കോടതി

ന്യൂഡൽഹി: ലോക് ഡൗൺ സമയത്ത് യാത്ര ചെയ്യാൻ സാധിക്കാത്ത ടിക്കറ്റുകൾ കാൻസൽ ചെയ്തതിന് കൂടുതൽ ചാർജുകൾ ഈടാക്കാൻ പാടില്ലെന്നും പണം മുഴുവനും തിരിച്ചു നൽകണമെന്നും സുപ്രീം കോടതി വിധിച്ചു.

ഏജന്റ് മുഖേന ബുക്ക് ചെയ്തവർക്ക് ഏജന്റിന്റെ അക്കൗണ്ടിൽ പണം ക്രെഡിറ്റ് ആകുന്ന പക്ഷം സ്വീകരിക്കാവുന്നതാണെന്നും കോടതി അറിയിച്ചു. ആഭ്യന്തര യാത്രകൾക്കും അന്താരാഷ്ട്ര യാത്രകൾക്കും നിയമം ബാധകമാണെന്ന് വിധിയിൽ പ്രസ്താവിച്ചു.

ലോക് ഡൗൺ സമയത്തുള്ള അന്താരാഷ്ട്ര യാത്രകൾക്ക് വേണ്ടി ബുക്ക് ചെയ്ത ടിക്കറ്റുകൾ കാൻസെൽ ചെയ്യുമ്പോൾ പണം തിരിച്ചു നൽകുന്ന നടപടി 3 ആഴ്ചകൾക്കുള്ളിൽ പൂർത്തിയാക്കണമെന്നും കോടതി നിർദ്ദേശിച്ചു.

ലോക് ഡൗണിന് മുമ്പ് ബുക്ക് ചെയ്ത ടിക്കറ്റുക്കൾ ക്യാൻസെൽ ചെയ്യുമ്പോൾ പണം പൂർണ്ണമായും ലഭിക്കാൻ നിയമം വേണമെന്ന വിവിധ സംഘടനകളുടെ അപേക്ഷ അനുസരിച്ചാണ് കോടതി വിധി വന്നത്.

ലോക് ഡൗൺ സമയത്ത് യാത്രകൾക്ക് വേണ്ടി ടിക്കറ്റ് ബുക്ക് ചെയ്യാൻ സൗകര്യമൊരുക്കിയ വിമാന കമ്പനികളുടെ നടപടിയെ വിമർശിച്ച കോടതി, ലോക് ഡൗനിന് മുമ്പ് ബുക്ക് ചെയ്ത ടിക്കറ്റിന്റെ പണം തിരിച്ചു നൽകാനുള്ള സമയ പരിധി അടുത്ത വർഷം മാർച്ച് 31 വരെ നീട്ടി നൽകി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q