റിയാദിൽ പ്രതിമാസം 1500 റിയാൽ സൗദി പൗരനു നൽകി ബിനാമി ബിസിനസ് നടത്തിയ ഇന്ത്യക്കാരനു സൗദിയിലേക്ക് ആജീവാനന്ത വിലക്ക്
റിയാദ്: രാജ്യത്ത് ബിനാമി പ്രവർത്തനങ്ങൾ നേരിടുന്നതിനായി സൗദി വാണിജ്യ മന്ത്രാലയം നടത്തുന്ന നീക്കങ്ങൾ ശക്തമായി തുടരുന്നു.
റിയാദിൽ ഇന്ത്യക്കാരൻ നടത്തി വന്നിരുന്ന ക്ളീനിംഗ് സാധനങ്ങളുടെ വില്പന നടത്തുന്ന സ്ഥാപനത്തിനു വേണ്ടി സൗദി പൗരൻ ബിനാമിയായി പ്രവർത്തിച്ചത് അധികൃതർ കണ്ടെത്തിയതാണു ഏറ്റവും പുതിയ സംഭവം.
പ്രതിമാസം 1500 റിയാൽ തനിക്ക് ഇന്ത്യക്കാരൻ നൽകണമെന്ന വ്യവസ്ഥയിലായിരുന്നു സ്ഥാപനം തൻ്റെ പേരിൽ നടത്തുന്നതിനു സൗദി പൗരൻ സമ്മതിച്ചിരുന്നത്.
സ്ഥാപനം ബിനാമിയാണെന്ന് അധികൃതർക്ക് ബോധ്യമാകുകയും തുടർന്ന് റിയാദ് ക്രിമിനൽ കോർട്ട് സൗദിക്കെതിരെയും ഇന്ത്യക്കാരനെതിരെയും ശിക്ഷാ വിധികൾ പുറപ്പെടുവിക്കുകയും ചെയ്യുകയായിരുന്നു.
സ്ഥാപനത്തിൻ്റെ മുഴുവൻ ലൈസൻസുകളും റദ്ദാക്കുകയും സ്ഥാപനം അടക്കുകയും 20,000 റിയാൽ പിഴ ഈടാക്കുകയും ചെയ്യും. അതോടൊപ്പം വിദേശിയെ നാടു കടത്താനും സൗദിയിലേക്ക് ആജീവാനന്ത വിലക്ക് ഏർപ്പെടുത്താനും കോടതി വിധിയിൽ പറയുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa