Tuesday, September 24, 2024
Kuwait CityTop Stories

കോവിഡ്; കുവൈത്തിൽ രോഗം ഭേദമായവരുടെ എണ്ണത്തിൽ വൻ വർദ്ധനവ്

കുവൈത്ത് സിറ്റി: കുവൈത്തിൽ ഇന്ന് കോവിഡ് രോഗം സുഖപ്പെട്ടവരുടെ എണ്ണത്തിൽ വൻ വർദ്ധനവ് രേഖപ്പെടുത്തി. 701 പേർക്കുകൂടി രോഗം സുഖപ്പെട്ടതോടെ രാജ്യത്ത് അസുഖം ഭേദമായവരുടെ എണ്ണം 97,898 ആയി.

411 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിക്കപ്പെട്ടത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 7,574 ആയി.

അത്യാസന്ന നിലയിൽ നിന്ന് രണ്ടുപേർ പേർക്ക് പുരോഗതി കൈവരിച്ചതോടെ ആകെ തീവ്ര പരിചരണ വിഭാഗത്തിൽ ഉള്ളവരുടെ എണ്ണം 135 ആയി കുറഞ്ഞു.

3 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇതോടെ ആകെ മരണങ്ങൾ 615 ആയി ഉയർന്നു. 2,612 ടെസ്റ്റുകളാണ് പുതിയതായി എടുത്തത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q