അഞ്ച് ദിവസം കൊണ്ട് ഇഷ്യു ചെയ്തത് ഒരു ലക്ഷത്തിൽ പരം ഉംറ പെർമിറ്റുകൾ
ജിദ്ദ: ഇഅതമർനാ ആപ്പ് പുറത്തിറക്കി ഒരാഴ്ചക്കുള്ളിൽ മാത്രം 1,08,000 ഉംറ പെർമിറ്റുകൾ ഇഷ്യു ചെയ്തതായി സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു.
സെപ്തംബർ 27 ഞാായറാഴ്ച മുതൽ ഒക്ടോബർ 1 വ്യാഴാഴ്ച വരെയുള്ള അഞ്ച് ദിവസത്തെ മാത്രം കണക്കാണിത്. ആപിൽ ഇത് വരെ രെജിസ്റ്റർ ചെയ്ത മൂന്ന് ലക്ഷത്തിൽ പരം വിശ്വാസികളിൽ നിന്നാണു ഇത്രയും പേർക്ക് പെർമിറ്റ് ഇഷ്യു ചെയ്തത്.
ഇത് വരെ 42,873 പെർമിറ്റുകൾ സ്വദേശികൾക്കും 65,128 പെർമിറ്റുകൾ വിദേശികൾക്കുമായി ഇഷ്യു ചെയ്തിട്ടുണ്ട്.
ഇഅതമർനാ പുറത്തിറക്കിയ ദിവസം ആദ്യ മണിക്കൂറിനുള്ളിൽ മാത്രം 16,000 പേർ ഉംറ നിർവ്വഹിക്കാനായി രെജിസ്റ്റർ ചെയ്തത് വാർത്തയായിരുന്നു.
ആപിൽ രെജിസ്റ്റർ ചെയ്തവരിൽ 35 ശതമാനം പേരും 60 വയസ്സിനു മുകളിലുള്ളവരും 26 ശതമാനം പേർ 31 നും 40 നും ഇടയിൽ പ്രായമുള്ളവരും 17 ശതമാനം 20 നും 30 നും ഇടയിൽ പ്രായമുള്ളവരും 14 ശതമാനം 41 നും 50 നും ഇടയിൽ പ്രായമുള്ളവരും 8 ശതമാനം 51 നും 60 ഇടയിൽ പ്രായമുള്ളവരുമാണ്. അടുത്ത ഞായറാഴ്‌ച രാവിലെ 6 മണി മുതലാണു ഉംറ തീർത്ഥാടനം പുനരാരംഭിക്കുക.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa