ചൂണ്ടയിടാൻ പോയ മലയാളി യുവാവ് ജിദ്ദയിൽ മുങ്ങി മരിച്ചു
ജിദ്ദ: ചൂണ്ടയിടാൻ പോയ മലയാളി യുവാവ് ജിദ്ദയിൽ മുങ്ങി മരിച്ചു. മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറം വൈലോങ്ങര ആശാരിപ്പടി പള്ളിക്ക് സമീപം പരേതനായ മൂന്നാക്കൽ സൂപ്പിയുടെ മകൻ മൂന്നാക്കൽ മുഹമ്മദാലിയാണ് മരിച്ചത്. രണ്ടു ദിവസം മുൻപ് കാണാതായ മുഹമ്മദലിയുടെ മൃതദേഹം ഇന്ന് കണ്ടെത്തുകയായിരുന്നു.
വ്യാഴാഴ്ച വൈകുന്നേരം മക്കത്തു നിന്ന് ജിദ്ദക്ക് അടുത്തുള്ള ശുഹൈബയിലേക്ക് സുഹ്യുത്തുക്കളോടൊപ്പം ചുണ്ട ഇട്ട്മീ മീൻ പിടിക്കാൻ പോയ മുഹമ്മദലിയെ പിന്നീട് കാണാതാവുകയായിരുന്നു .
ചൂണ്ടയിട്ടുകൊണ്ടിരിക്കെ വെകുന്നേരം 4 മണിക്ക്ശേഷം ശക്തമായി അടിച്ച പൊടിക്കാറ്റിനെ തുടർന്ന് കണ്ണിലേക്ക് മണൽ കേറിയ മുഹമ്മദലി, സുഹൃത്തുക്കളോട് ഞാൻ വണ്ടിയിൽ പോയി ഇരിക്കാം എന്നുപറഞ്ഞ് വാഹനത്തിന്റെ അടുത്തേക്ക് പോയിരുന്നു.
എന്നാൽ അല്പം കഴിഞ്ഞ് സുഹൃത്തുക്കൾ വാഹനത്തിനടുത്ത് ചെന്ന് നോക്കിയപ്പോൾ മുഹമ്മദലിയെ കണ്ടില്ല. കാറ്റിന് ശക്തി കുറഞ്ഞപ്പോൾ വീണ്ടും അവർ ചൂണ്ടയിട്ടിരുന്ന ഭാഗത്ത് പോയപ്പോൾ മുഹമ്മദലിയുടെ മാസ്കും ചൂണ്ടയും സ്ഥലത്ത് കണ്ടിരുന്നു.
തുടർന്ന് സംഭവ സ്ഥലത്ത് ഇന്നലെയും മുഹമ്മദാലിക്കായി തിരച്ചിൽ നടത്തിയിരുന്നെങ്കിലും കണ്ടു കിട്ടിയിരുന്നില്ല. മക്കയിലെ ബഡ്ജറ്റ് കമ്പനിയിലെ ജോലിക്കാരനായിരുന്നു മരിച്ച മുഹമ്മദലി.
ഉമ്മ : ഖദീജ വഴിപ്പാറ. ഭാര്യ : പെരിന്തൽമണ്ണയിലെ പാലത്തിങ്ങൽ റജീന. മക്കൾ : ജിൻസിയ, സിനിയ. നിയമ നടപടി ക്രമങ്ങൾ പൂർത്തിയാക്കിയതിന് ശേഷം മയ്യിത്ത് മക്കയിൽ ഖബറടക്കും.
കടപ്പാട്: മുജീബ് പൂക്കോട്ടൂർ
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa