Sunday, November 24, 2024
Saudi ArabiaTop Stories

വിശ്വാസികൾ നാളെ മുതൽ ഉംറ നിർവ്വഹിക്കാനായി വിശുദ്ധ ഹറമിലേക്ക്; കർമ്മങ്ങൾ പൂർത്തിയാക്കാൻ 3 മണിക്കൂർ സമയം

ജിദ്ദ: ഏഴ് മാസങ്ങളോളം നീണ്ട നിയന്ത്രണങ്ങൾക്ക് ശേഷം വിശുദ്ധ ഉംറ കർമ്മങ്ങൾ നാളെ (ഞായറാഴ്ച) മുതൽ വീണ്ടും പുനരാരംഭിക്കും. രാവിലെ 6 മുതലാണു പ്രവേശനം അനുവദിക്കുക.

ഒരു ദിവസം 6 വിഭാഗങ്ങളായിട്ടായിരിക്കും ഉംറ നിർവ്വഹിക്കുക. ഓരോ വിഭാഗത്തിലും 1000 പേരായിരിക്കും ഉണ്ടായിരിക്കുക. ആദ്യ ഘട്ടത്തിൽ ഒരു ദിവസം ആകെ 6000 പേർക്കാണു അനുമതി.

വിശുദ്ധ ഹറമിൻ്റെ ആകെ പ്രവർത്തന ശേഷിയുടെ 30 ശതമാനം മാത്രമാണു ആദ്യ ഘട്ടത്തിൽ വിനിയോഗികുക. ഉംറ കർമ്മങ്ങൾ 3 മണിക്കൂറിനുള്ളിൽ പൂർത്തിയാക്കണം.

ഒക്ടോബർ 18 മുതലായിരിക്കും രണ്ടാം ഘട്ടം ആരംഭിക്കുക. ഈ ഘട്ടത്തിൽ ഹറമിൻ്റെ മുഴുവൻ പ്രവർത്തന ശേഷിയുടെ 75 ശതമാനവും ഉപയോഗപ്പെടുത്തും.

നവംബർ 1 മുതൽ ആരംഭിക്കുന്ന മൂന്നാം ഘട്ടത്തിൽ ഹറമിൻ്റെ മുഴുവൻ പ്രവർത്തന ശേഷിയും വിനിയോഗിക്കും. ഈ ഘട്ടത്തിൽ പ്രതിദിനം 20,000 പേർക്കാണു അനുമതി ലഭിക്കുക. ഉംറ നിർവ്വഹിക്കുന്നതിനുള്ള ഇഅതമർനാ ആപിൽ ദിവസവും പതിനായിരക്കണക്കിനു വിശ്വാസികളാണു രെജിസ്റ്റർ ചെയ്ത് കൊണ്ടിരിക്കുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്