കോവിഡ്; വിമാനത്തിൽ വിൻഡോ സീറ്റിലിരിക്കുന്നവർക്ക് രോഗ സാധ്യത കൂടുതലെന്ന് പഠനം
വിമാന യാത്രയിൽ സീറ്റുകളുടെ സ്ഥാനം കോവിഡ് രോഗ ബാധയുമായി ബന്ധമുണ്ടെന്ന ആസ്ട്രേലിയയിലെ യൂണിവേഴ്സിറ്റി ഗവേഷകരുടെ പുതിയ പഠന നിരീക്ഷണ റിപ്പോർട്ട് ശ്രദ്ധേയമാകുന്നു.
വിമാനത്തിൽ വിൻഡോ സീറ്റിൽ ഇരിക്കുന്നവർക്ക് രോഗ സാധ്യത കുറവാണ് എന്നുള്ള ധാരണ തെറ്റാണെന്നും ഏറ്റവും കൂടുതൽ വൈറസ് ബാധ ഏൽക്കാൻ സാധ്യതയുള്ളത് വിൻഡോ സീറ്റിൽ ഇരിക്കുന്നവർക്ക് ആണെന്നുമാണ് ഗവേഷകർ കണ്ടെത്തിയത്. ഓസ്ട്രേലിയയിൽ ലാൻഡ് ചെയ്ത ഒരു വിമാനത്തിലെ യാത്രക്കാരിൽ വൈറസ് ബാധിതരുടെ സീറ്റിങ് പൊസിഷനുകൾ പരിശോധിച്ചതിൽ നിന്നും കണ്ടെത്തിയ നിരീക്ഷണ റിപ്പോർട്ടാണ് ഗവേഷകർ പുറത്തുവിട്ടത്.
വിമാനത്തിലെ 11 യാത്രക്കാരിൽ കൂടുതൽ പേരും വിൻഡോ സീറ്റിൽ ഇരുന്നവവരായിരുന്നുവെന്നും നേരത്തെ രോഗബാധ ഉണ്ടായതായി സംശയിക്കപ്പെടുന്നവരിൽ നിന്നും ഇവർക്ക് രോഗം ബാധിച്ചതിൽ സിറ്റിങ്ങിന് പോസിഷന് പങ്കുണ്ടെന്നുമാണ് അവർ കണ്ടെത്തിയത്. 2018 ബോയിങ് വിമാനത്തിൽ നടത്തിയ നടവഴിയുടെ അടുത്തുള്ള സീറ്റിലിരിക്കുന്നവർക്കാണ് രോഗബാധക്ക് കൂടുതൽ സാധ്യതയുള്ളത് എന്ന നിഗമനത്തിൽ നിന്നും വ്യത്യസ്തമാണ് പുതിയ പഠനം.
അതുപോലെ വിമാനത്തിന് പിൻഭാഗത്ത് ഇരിക്കുന്നവരെക്കാൾ മധ്യഭാഗത്തുള്ളവർക്കാണ് രോഗസാധ്യത കൂടുതലെന്നും പഠന റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. കൂടാതെ വിമാനത്തിൽ നിന്നും വൈറസ് ബാധിച്ച ഈ 11 പേരിൽ കൂടുതൽ ആളുകളും നേരത്തെ രോഗം ബാധിച്ചവരിൽ നിന്നും രണ്ട് നിരകൾക്കുള്ളിൽ ഉള്ളവരായിരുന്നു എന്നും പഠനം കാണിക്കുന്നുണ്ട്. 2018ലെ സാർസ് വൈറസ് ബാധയുടെ വ്യാപനത്തെ കുരിച്ചുണ്ടായ പഠനത്തിലും സമാനമായ റിപ്പോർട്ട് ഉണ്ടായിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa