Saturday, September 21, 2024
Jeddah

ഗാന്ധി ജയന്തി ആചരിച്ചു

ജിദ്ദ : അംബാസഡർ ടാലെന്റ്റ് അക്കാഡമിയിൽ ഗാന്ധി ജയന്തി ആചരിച്ചു. വർത്തമാന കാലത്ത് മഹാത്മജിയുടെ സന്ദേശങ്ങൾ എല്ലാവരിലും എത്തിക്കേണ്ടതും സ്വയം ജീവിതത്തിൽ പകർത്തുകയും വേണമെന്ന് യോഗം ഉത്ഘാടനം ചെയ്ത മുസ്തഫ പെരുവള്ളൂർ പറഞ്ഞു. ഗാന്ധിജി ഇന്ത്യയുടെ രാഷ്ട്ര പിതാവ് എന്നതിനുമപ്പുറം ലോകത്തിനു തന്നെ മാതൃകയും ലോക ജനത ആദരവോടെ കാണുകയും ചെയ്ത വലിയ മനുഷ്യനാണെന്ന് മുഖ്യ പ്രഭാഷണം നടത്തിയ നസീർ വാവ കുഞ്ഞു ഓർമ്മപ്പെടുത്തി. അരുവി മോങ്ങം രചിച്ച “ഞാൻ കണ്ട ഗാന്ധിജി” എന്ന കവിത അദ്ദേഹം ആലപിച്ചു. സൈദലവി ചുക്കാൻ, ശംസുദ്ധീൻ കണ്ണൂർ , അബ്ദുൽ റഹ്മാൻ (അൽ ഹർബി), മുനീർ കടുങ്ങല്ലൂർ, റഫീഖ് വളപ്പുരം , അൻവർ സാദത്ത് എന്നിവർ ഗാന്ധി സ്മരണ നടത്തി. ഷമീം സ്വാഗതവും മുജീബ് പാറക്കൽ നന്ദിയും പറഞ്ഞു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്