ഐ.ടി, ടെലികമ്യൂണിക്കേഷൻ മേഖലകളും സൗദിവത്ക്കരിക്കാൻ തീരുമാനമായി
റിയാദ്: രാജ്യത്തെ സ്വകാര്യ മേഖലയിലെ ഐ ടി, ടെലികമ്യൂണിക്കേഷൻ മേഖലകൾ സ്വദേശിവത്ക്കരിക്കാൻ തീരുമാനിച്ചതായി സൗദി മാനവ വിഭവശേഷി വകുപ്പ് മന്ത്രി എഞ്ചിനീയർ അഹ്മദ് അൽ റാജ്ഹി അറിയിച്ചു.
കമ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്, ഐ ടി, അപ്ളിക്കേഷൻ ഡെവലപ്മെൻ്റ്, പ്രോഗ്രാമിംഗ് ആൻ്റ് അനലൈസിസ്, ടെക്നിക്കൽ സപ്പോർട്ട്, ടെലികമ്യൂണിക്കേഷൻസ് ടെക്നിക്കൽ ജോബ്സ് എന്നീ തൊഴിലുകളിൽ അഞ്ചോ അതിലധികമോ ജീവനക്കാരുള്ള സ്ഥാപനങ്ങൾക്കാണു സ്വദേശിവത്ക്കരണം ബാധകമാകുക.
സ്ഥാപാനമുടമകളും തൊഴിലന്വേഷകരും മന്ത്രാലയ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന മന്ത്രി തല തീരുമാനത്തോടൊപ്പമുള്ള നടപടിക്രമങ്ങൾ പരിശോധിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
ഐ ടി കമ്യൂണിക്കേഷൻ മേലയിൽ 9,000 സൗദികൾക്ക് തൊഴിൽ ലഭ്യമാക്കുകയാണു മാനവ വിഭവശേഷി മന്ത്രാലയത്തിൻ്റെ തീരുമാനത്തിൻ്റെ പിറകിലെ പ്രധാന ലക്ഷ്യം.
വിദഗ്ധ ജോലിക്കാരായ സൗദികൾക്ക് മിനിമം 7000 റിയാലും സാങ്കേതിക മേഖലയിലുള്ളവർക്ക് മിനിമം 5000 റിയാലുമാണ് ശമ്പളം നിശ്ചയിച്ചിട്ടുള്ളത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa