ഐ ടി, ടെലികമ്യൂണിക്കേഷൻ സൗദിവത്ക്കരണത്തിൻ്റെ 60 ശതമാനവും നടപ്പാകുക വൻകിട സ്വകാര്യ സ്ഥാപനങ്ങളിൽ
ജിദ്ദ: ഐ ടി, ടെലികമ്യൂണിക്കേഷൻ മേഖലകളുടെ സൗദിവത്ക്കരണത്തിൻ്റെ 60 ശതമാനവും നടപ്പാകുക വലിയ സ്ഥാപനങ്ങളിലും വൻ കിട സംരംഭങ്ങളിലുമായിരിക്കുമെന്ന് സൗദി മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു.
കമ്യൂണിക്കേഷൻ്റ് ആൻ്റ് ഐ ടി എഞ്ചിനീയറിംഗ് ജോലികൾ, അപ്ളിക്കേഷൻ ഡെവലപ്മെൻ്റ്, പ്രോഗ്രാമിംഗ് ആൻ്റ് അനലൈസിസ്, ടെക്നിക്കൽ സപ്പോർട്ട്, ടെലികമ്യൂണിക്കേഷൻ ടെക്നിക്കൽ ജോബ്സ് എന്നിവയിൽ അഞ്ചോ അതിലധികമോ ജീവനക്കാരുള്ള സ്ഥാപനങ്ങളെയാണു സൗദിവത്ക്കരണം ബാധിക്കുക.
സ്വകാര്യ മേഖലയിലെ ഐ ടി, ടെലികമ്യൂണിക്കേഷൻ തൊഴിലുകളിൽ സ്വകാര്യ വത്ക്കരിക്കുന്നതിനുള്ള തീരുമാനം കഴിഞ്ഞ ദിവസമാണു സൗദി മാനവവിഭവ ശേഷി മന്ത്രാലയം പ്രഖ്യാപിച്ചത്.
സൗദികളുടെ സാന്നിദ്ധ്യം തൊഴിൽ മേഖലയിൽ ഉറപ്പ് വരുത്തുകയാണു അധികൃതരുടെ ലക്ഷ്യം. 9000 പേർക്ക് പുതിയ തീരുമാനം വഴി അവസരം ലഭ്യമാക്കുമെന്നാണു പ്രതീക്ഷ.
വിദഗ്ധ ജോലിക്കാർക്ക് മിനിമം 7000 റിയാലും സാങ്കേതിക മേഖലയിലുള്ളവർക്ക് മിനിമം 5000 റിയാലും പ്രതിമാസ വേതനം അധികൃതർ ഉറപ്പ് നൽകുന്നുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa