സൗദിയിൽ വ്യാജ ഇഖാമകളും ഡ്രൈവിംഗ് ലൈസൻസും നിർമിച്ച് നൽകിയ വിദേശി അറസ്റ്റിൽ
റിയാദ്: നിരവധി വ്യാജ രേഖകൾ ഉണ്ടാക്കിയ കേസിൽ ഒരു പാകിസ്ഥാനിയെ അറസ്റ്റ് ചെയ്തതായി റിയാദ് പോലീസ് അറിയിച്ചു. ഇയാൾ നിരവധി വ്യാജ രേഖകൾ ഔദ്യോഗികമെന്ന് തോന്നിപ്പിക്കുന്ന രീതിയിൽ നിർമ്മിച്ചിട്ടുണ്ട്.
വ്യാജ ഇഖാമ, ഡ്രൈവിംഗ് ലൈസൻസ്, ഹെൽത്ത് സർട്ടിഫിക്കറ്റ് എന്നിവയെല്ലാം ഇയാൾ നിർമ്മിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
വ്യാജ രേഖകൾ നിർമ്മിക്കുന്നതിനുള്ള ഇയാളുടെ കേന്ദ്രത്തിൽ നിന്ന് നിരവധി ഉപകരണങ്ങൾ പോലീസിനു കണ്ടെത്താൻ സാധിച്ചു.
മൂന്ന് പ്രിൻ്റിംഗ് മെഷീൻ, കാർഡുകൾ നിർമ്മിക്കുന്നതിനുള്ള തെർമൽ ഡിവൈസ്, ലാപ്ടോപ് എന്നിവയും കൈമാറുന്നതിനായി തയ്യാറാക്കിയിരുന്ന നിരവധി ഇഖാമകളും ഡ്രൈവിംഗ് ലൈസൻസുകളും ഇയാളിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്.
പ്രതിയെ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകളിലേക്ക് കൈമാറിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa