ഈജിപ്തിൽ 2,500 വർഷം പഴക്കമുള്ള ശവപ്പെട്ടി തുറന്നു; വീഡിയോ കാണാം
ഈജിപ്തിൽ കഴിഞ്ഞ ശനിയാഴ്ച പുരാവസ്തു ഗവേഷകർ തുറന്നത് 2,500 വർഷത്തിലധികം മുമ്പ് സീൽ ചെയ്ത മമ്മിയുടെ ശവപ്പെട്ടി.
കൈറോയുടെ തെക്ക് ഭാഗത്ത് 59 സീൽ ചെയ്യപ്പെട്ട മമ്മിപ്പെട്ടികൾ വർഷാരംഭത്തിൽ ഗവേഷകർ കണ്ടെത്തിയിരുന്നു. പ്രശസ്തമായ ഗിസ പിരമിഡ് അടക്കം നിരവധി പിരമിഡുകളുള്ള പ്രദേശത്തായിരുന്നു അത് കണ്ടെത്തിയത്.
മരണപ്പെട്ട പുരോഹിതന്റെ മുഖമാണെന്ന് തോന്നിപ്പിക്കുന്ന മമ്മിയെ ആഭരണങ്ങൾ കൊണ്ട് അലങ്കരിക്കപ്പെട്ടതും വീഡിയോയിൽ കാണാം.
10 മുതൽ 12 വരെ മീറ്റർ ആഴത്തിൽ പര്യവേഷണം നടത്തിയപ്പോഴായിരുന്നു 52 മമ്മികളെയും കണ്ടെത്തിയത്. ഇപ്പോഴും അവിടെ അവിടെ പരിശോധന നടന്നുകൊണ്ടിരിക്കുകയാണ്. കണ്ടെത്തിയ ശവപ്പെട്ടികൾ പ്രദർശനത്തിനായി ഗാസയിലെ മ്യൂസിയത്തിലേക്ക് മാറ്റും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa