കോവിഡ്; കുവൈത്തിൽ ആക്റ്റീവ് കേസുകൾ കുറഞ്ഞു, 7 മരണം
കുവൈത്ത് സിറ്റി: രാജ്യത്ത് പുതിയ കേസുകളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയതോടെ ആക്റ്റീവ് കേസുകളുടെ എണ്ണവും കുറഞ്ഞു. പുതിയ രോഗബാധിതർ 475 ആയാണ് കുറഞ്ഞത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 7,328 ആയി കുറഞ്ഞു.
അതേ സമയം രോഗമുക്തി നേടിയവരുടെ എണ്ണത്തിലും ഇന്ന് കുറവ് രേഖപ്പെടുത്തി. 597 പേർക്കാണ് ഇന്ന് രോഗം സുഖപ്പെട്ടത്. ഇതോടെ രാജ്യത്ത് അസുഖം ഭേദമായവരുടെ എണ്ണം 100,776 ആയി. 12 പേർക്ക് ആരോഗ്യ നില മെച്ചപ്പെട്ടതോടെ ആകെ തീവ്ര പരിചരണ വിഭാഗത്തിൽ ഉള്ളവരുടെ എണ്ണം 127 ആയി കുറഞ്ഞു.
രാജ്യത്ത് ഇന്ന് കോവിഡ് കാരണം 7 മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇതോടെ ആകെ മരണങ്ങൾ 639 ആയി ഉയർന്നു. രാജ്യത്ത് ഇതുവരെയായി 108,743 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. പുതിയതായി 4,083 സാമ്പിളുകൾ പരിശോധിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa